വൃക്ക ശരീരത്തിന്റെ അവിഭാജ്യ ഘടകമാണ്. വൃക്കയുടെ ആരോ​ഗ്യം തകരാറിലാകുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. വൃക്ക തകരാറിലാകുന്നത് മറ്റ് അവയവങ്ങളിലും ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ തന്നെ വൃക്കകളുടെ ആരോ​ഗ്യം വളരെ പ്രധാനപ്പെട്ടതാണ്. തലവേദന, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ വാങ്ങാതെ നേരിട്ട് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങി കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കുന്നതിൽ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതൽ ഉപ്പ് കഴിക്കുന്നത്: ഉപ്പ് അമിതമായി കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം രക്തസമ്മർദ്ദം വർധിപ്പിക്കുന്നു. ഇത് വൃക്കകളെ ദോഷകരമായി ബാധിക്കും.


മാംസാഹാരം അമിതമായി കഴിക്കുന്നത്: മാംസത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകളിൽ മെറ്റബോളിക് ലോഡ് വർധിപ്പിക്കും. ഇത് വൃക്കയിൽ കല്ലുണ്ടാകുന്നതിന് കാരണമാകും.


മരുന്നുകളുടെ ഉപയോ​ഗം: ചെറിയ ആരോ​ഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ ആന്റിബയോട്ടിക്കുകളോ കൂടുതൽ ഡോസ് ഉള്ള വേദനസംഹാരികളോ കഴിക്കുന്ന ശീലം വൃക്കയെ ദോഷകരമായി ബാധിക്കും. ഡോക്ടർമാരുമായി ആലോചിക്കാതെ ഇത്തരം മരുന്നുകൾ കഴിക്കരുത്.


മദ്യപാനം: സ്ഥിരമായ മദ്യപാനം നിങ്ങളുടെ കരളിനെയും വൃക്കയെയും വളരെ മോശമായി ബാധിക്കും. അമിതമായി ശീതളപാനീയം കഴിക്കുന്നതും ദോഷകരമാണ്. അമിതമായി മദ്യപിക്കുന്നത് വൃക്ക തകരാറിലാകുന്നതിലേക്ക് നയിക്കും.


സിഗരറ്റ്, പുകയില എന്നിവയുടെ ഉപയോ​ഗം: സിഗരറ്റിന്റെയോ പുകയിലയുടെയോ ഉപഭോഗം മൂലം ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടാൻ തുടങ്ങുന്നു. ഇത് വൃക്ക തകരാറിലാകുന്നതിന് കാരണമാകുന്നു.


മൂത്രം ഒഴിക്കാതെ പിടിച്ചിരിക്കുന്നത്: മൂത്രം ഒഴിക്കാൻ തോന്നിയിട്ടും ഒഴിക്കാതെ പിടിച്ചിരിക്കുമ്പോൾ മൂത്രസഞ്ചി നിറയും. യൂറിൻ റിഫ്‌ളക്‌സിന് പ്രശ്‌നമുണ്ടാകുമ്പോൾ മൂത്രം വൃക്കയിലേക്ക് വരും. ഇതിലെ ബാക്ടീരിയകൾ വൃക്കയിലെ അണുബാധകൾക്ക് കാരണമാകും.


വെള്ളം കുടിക്കുന്നത് കുറയുന്നതും കൂടുന്നതും വൃക്കയ്ക്ക് ദോഷം: ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലും കുറച്ച് വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കൾ വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. കൂടുതൽ വെള്ളം കുടിച്ചാലും വൃക്കകൾക്ക് സമ്മർദ്ദം കൂടും.


അമിത ഭക്ഷണം: സാധാരണ ശരീരഭാരം ഉള്ളവരെ അപേക്ഷിച്ച് അമിതവണ്ണമുള്ളവരിൽ വൃക്കകൾ തകരാറിലാകാനുള്ള സാധ്യത പലമടങ്ങ് കൂടുതലാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് വേഗത്തിൽ ശരീരഭാരം വർധിക്കുന്നതിന് കാരണമാകുന്നു. അതിനാൽ മിതമായി രീതിയിൽ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക.


ഉറക്കക്കുറവ്: ദിവസവും 7-8 മണിക്കൂർ ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. ഇതിൽ കുറവ് ഉറങ്ങുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗവും വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഉറക്കം കുറവുള്ളവരിൽ വൃക്ക രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.