ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല . മനസിൽ എന്തൊക്കെ സങ്കടങ്ങൾ ഉണ്ടായാലും ചിരിച്ചുകൊണ്ട് നേരിടാൻ കഴിഞ്ഞാൽ അത് തന്നെയാണ് ഏറ്റവും വലിയ കാര്യം . മുഖത്ത് വിരിയുന്ന ചിരി തന്നെയാണ് ഏറ്റവും നല്ല മരുന്ന് . ആരോഗ്യപ്രദമായ ജീവിതത്തിന് ചിരി അത്യാവശ്യമാണ് . ചിരിക്കുമ്പോൾ മാനസികവും ശാരീരികവുമായ ആരോഗ്യം വർധിക്കുമെന്നാണ് പഠനം പറയുന്നത് . 

 

ആരോഗ്യപ്രദമായ ജീവിതത്തിന് ചിരി അത്യാവശ്യം

 

ചിരി ഹൃദ്രോഗം തടയുമെന്നാണ് പഠനം . ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടുകയും ഹൃദ്രോഗ സാധ്യത കുറക്കുമെന്നുമാണ് പഠനങ്ങൾ പറയുന്നത് . 

 

ചിരിക്കുമ്പോൾ തലച്ചോറിൽ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും . ചിരിക്കുമ്പോൾ ശരീരം പ്രവർത്തിക്കുകയും വയർ കുറയുകയും ചെയ്യുന്നു .

മാനസിക സമ്മർദ്ദത്തെ കുറയ്ക്കുകയും ശരിയായ രീതിയിൽ രക്തയോട്ടം നടത്തുകയും ചെയ്യും . ചിരി രോഗപ്രതിരോധവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം ശക്തിപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്യും . സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോണുകൾ കുറയ്ക്കും. അണുബാധയെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ വർധിപ്പിക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെയും ചിരി സഹായിക്കും . ആരോഗ്യത്തിന് പുറമെ ഡയബറ്റീസ് പോലുള്ള രോഗങ്ങൾക്കും ചിരി ഒരു നല്ല ഔഷധമാണ് . ചിരിക്കുന്നതിലൂടെ ശരീരത്തിലുണ്ടാകുന്ന ചില ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്തുന്നതായി കണ്ടെത്തി . ഉറക്ക കുറവ് പലരുടേയും പ്രശ്നമാണ് . ചിരി ഉറക്കം കൂട്ടാൻ സഹായിക്കുമെന്നും കണ്ടെത്തി . ഉറക്ക കുറവ് മൂലമുണ്ടാകുന്ന പല രോഗകങ്ങൾക്കും ചിരി ഒരു ആശ്വാസമാണ് . 

 

ലാഫ്റ്റർ തെറാപ്പിയുടെ ആവശ്യകത

 

പല സ്ഥലങ്ങളിലും ലാഫിംഗ് ക്ലബുകൾ ആരംഭിച്ചിട്ടുണ്ട് . ചിരിക്കുന്നതിലൂടെ രോഗ പ്രതിരോധശക്തി കൂടുതൽ കാര്യക്ഷമമാകുന്നു . അതിന്റെ ഫലമായി ശരീരത്തിൽ ബോഡി സെല്ലുകളുടെ എണ്ണം വർധിക്കുന്നു . ചിരിക്കുന്നത് കൊണ്ട് മസിൽസിന് നല്ല അയവ് ലഭിക്കുന്നു . രക്തകോശങ്ങളുടെ എണ്ണവും വർധിക്കുന്നു . അതോടെ ശരീരത്തിലെ രക്തചംക്രമണം കൂടുതൽ വേഗത്തിലാവുന്നു . ഒപ്പം സ്ട്രസ് ഹോർമോമുകളെ നിയന്ത്രിച്ച് നിർത്താനും സഹായിക്കും .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.