കുട്ടികളും യുവാക്കളുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ച്യൂയിംഗ് ​ഗം. ചിലർ വായ്നാറ്റം അകറ്റാൻ ച്യൂയിം​ഗ് ​ഗം ഉപയോ​ഗിക്കുമ്പോൾ മറ്റു ചിലർ ഇടവേളകളിൽ ച്യൂയിം​ഗ് ​ഗം ഉപയോ​ഗിക്കുന്നു. മറ്റുചിലരാകട്ടെ സമ്മർ​ദ്ദം കുറയ്ക്കാനും നാവിലെ വരൾച്ച അകറ്റാനും വിശപ്പിൽ നിന്ന് മോചനം നേടാനുമെല്ലാം ച്യൂയിം​ഗ് ​ഗം ഉപയോ​ഗിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ച്യൂയിം​ഗ് ​ഗത്തിന് മറ്റ് പല ​ഗുണങ്ങളുമുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. എണ്ണക്കടികളോ മറ്റ് ലഘുഭക്ഷണങ്ങളോ ഇടയ്ക്കിടെ കഴിക്കാനുള്ള തോന്നൽ അകറ്റാൻ ച്യൂയിം​ഗ് ​ഗം സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ഇത് സഹായിക്കുമെന്ന് ചുരുക്കം.  മാത്രമല്ല, ശരീരത്തിലെ കലോറി എരിച്ചുകളയാനും ച്യൂയിം​ഗ് ​ഗം സഹായിക്കുമെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്. ച്യൂയിം​ഗ് ​ഗം ആരോഗ്യത്തിന് നല്ലതാണോ? എന്താണ് ഉപയോഗങ്ങൾ? തുടങ്ങിയ കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. 


ALSO READ: ആള് നിസ്സാരനല്ല..! വെറ്റിലയുടെ ഔഷധ​ഗുണങ്ങൾ അറിയാമോ..?


1. ശരീരത്തിലെ കലോറി നിയന്ത്രിക്കുന്നു


ച്യൂയിംഗ് ഗം ഉപയോ​ഗിക്കുമ്പോൾ നമ്മൾ താടിയെല്ല് ചലിപ്പിച്ചുകൊണ്ടിരിക്കും. ഇത് ചെയ്യുന്നതിലൂടെ എരിച്ച് കളയുന്ന കലോറിയുടെ അളവ് വർദ്ധിക്കും. മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ച്യൂയിം​ഗ് കഴിക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റ് കൂടി പിന്തുടർന്നാൽ മികച്ച ഫലം ലഭിക്കും.


2. വിശപ്പ് നിയന്ത്രിക്കുന്നു


എത്ര ഭക്ഷണം കഴിച്ചാലും പിന്നീട് വീണ്ടും എന്തെങ്കിലും കഴിക്കണമെന്ന് പലർക്കും തോന്നാറുണ്ട്. ഇത്തരക്കാർക്ക് ച്യൂയിംഗ് ഗം വളരെ ഉപയോഗപ്രദമാണ്. ച്യൂയിംഗ് ഗമ്മിലെ രാസവസ്തുക്കൾ വിശപ്പിന്റെ ആസക്തി നിയന്ത്രിക്കാൻ സഹായിക്കുന്നു.  


3. സ്നാക്സുകളിൽ നിന്ന് തടയുന്നു


ലഘുഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഇത്തരം ചിന്തകൾ കുറയ്ക്കാൻ ച്യൂയിം​ഗ് ​ഗം കഴിക്കണം. ഭക്ഷണത്തിന് ശേഷം ലഘുഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് ആഗ്രഹം തോന്നുമ്പോൾ ച്യൂയിംഗ് ഗം നിങ്ങളുടെ ആസക്തി നിയന്ത്രിക്കാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..