താമര വേരിന്റെ ആരോഗ്യ ഗുണങ്ങൾ: താമരയുടെ വേരുകൾ, ഭക്ഷ്യയോ​ഗ്യമാണ്. നേരിയ മധുരമുള്ള രുചിയാണ് താമര വേരിനുള്ളത്. കുറഞ്ഞ കലോറിയുള്ള താമര വേര്, കൊളസ്ട്രോൾ ഇല്ലാത്തതുമാണ്. നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള ഒന്നാണ് താമരയുടെ വേരുകൾ. താമരയുടെ വേരിൽ കാണപ്പെടുന്ന വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. പൊട്ടാസ്യം, ഫോസ്ഫറസ്, ചെമ്പ്, ഇരുമ്പ്, മാംഗനീസ് എന്നിവ താമരയുടെ വേരിൽ കാണപ്പെടുന്നു. തയാമിൻ, പാന്റോതെനിക് ആസിഡ്, സിങ്ക്, വിറ്റാമിൻ ബി 6, വിറ്റാമിൻ സി എന്നിവയും താമരയുടെ വേരിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, പ്രോട്ടീന്റെയും പ്രധാന ഉറവിടമാണ് താമര വേരുകൾ. നാരുകളാൽ സമ്പുഷ്ടമാണ് ഇവ.


COMMERCIAL BREAK
SCROLL TO CONTINUE READING

താമരയുടെ വേരിന്റെ പ്രധാന ആരോ​ഗ്യ​ഗുണങ്ങൾ:


1- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
2- ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു
3- ദഹനം സുഗമമാക്കുന്നു
4- ഹൃദ്രോ​ഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു
5- താമരയുടെ വേര് ചർമ്മത്തിന് നല്ലതാണ്
6- രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു
7- സ്ട്രെസ് ലെവൽ കുറയ്ക്കുന്നു


വേര് ശേഖരിച്ച ശേഷം വൃത്തിയാക്കി കഷണങ്ങളായി മുറിച്ച് പാചകം ചെയ്യാം. താമര വേര് കഴിക്കുന്നതിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും, ചില ആളുകൾ ഇത് പച്ചയായി കഴിക്കാൻ തിരഞ്ഞെടുക്കുന്നു. ഇത് ബാക്ടീരിയകളോ ഫം​ഗൽ ഇൻഫക്ഷനുകളോ ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാൽ, താമരയുടെ വേരുകൾ കഴിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നന്നായി വേവിക്കുന്നത് നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.