Black Coffee: കട്ടന്‍ കാപ്പി എന്നത് നമ്മള്‍ മലയാളികള്‍ക്ക് ഒഴിവാക്കാന്‍ വയ്യാത്ത ഒന്നാണ്. നമ്മളില്‍ പലരുടേയും   ദിവസം ആരംഭിക്കുന്നത് ഒരു  കപ്പ് കട്ടന്‍ കാപ്പിയില്‍ ആയിരിക്കും.. ഇത് പലരുടെയും ഒരു ശീലമാണ്.   ഒരു ദിവസത്തിന്‍റെ മുഴുവന്‍ ഊര്‍ജവും ആ ഒരു കപ്പ് കാപ്പിയിലാണെന്ന് കരുതുന്നവര്‍ എറെയാണ്..!! 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്. ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി തന്നെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, കട്ടന്‍കാപ്പിയ്ക്ക് ഗുണങ്ങളും ഇത്തി ദോഷങ്ങളും ഉണ്ട്.  ഇത് നിങ്ങളുടെ ശരീരത്തെ എങ്ങിനെ ബാധിക്കും എന്നറിയാമോ? കട്ടന്‍ കാപ്പിയുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം.


Also Read:    Omicron BF.7:  ചൈനയില്‍ കൊറോണയ്ക്ക് കാരണമായ ഒമിക്രോണ്‍ BF.7  വകഭേദം ഇന്ത്യയില്‍ കണ്ടെത്തി, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം  


ആരോഗ്യത്തിന് വലിയ ഭീഷണിയല്ലാത്ത ഒരു പാനീയമാണ് കട്ടന്‍കാപ്പി. ഭാരം കുറയ്ക്കാന്‍ മികച്ച പാനീയമാണ് കട്ടനെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരുപക്ഷെ ഇക്കാര്യം സ്ഥിരമായി കട്ടന്‍കാപ്പി  കുടിക്കുന്നവര്‍ക്ക് പോലും അറിയില്ല. എന്നും ഒരുകപ്പ് കട്ടന്‍കാപ്പി കുടിച്ചാല്‍ അത് ശരീരഭാരം കുറയാന്‍ സഹായമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്...!! 


Also Read:  Corona Virus New Guidelines: കോവിഡ് അവസാനിച്ചിട്ടില്ല, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക; കേന്ദ്ര സര്‍ക്കാര്‍ 


സ്ഥിരമായി കട്ടന്‍കാപ്പി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും, പക്ഷേ എത്ര തവണ കുടിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഇതിന് മാറ്റമുണ്ടാകാം. ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് സ്‌ട്രോക്ക് അടക്കമുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരുന്നത് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്


ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഒരു പാനീയമാണ് കട്ടന്‍കാപ്പി. കട്ടന്‍കാപ്പി തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.


കട്ടന്‍കാപ്പിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളി  ഒന്നാണ് കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്നത്. നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാനപ്പെട്ട ഒരവയവമാണ് കരള്‍. കരള്‍ സുരക്ഷിതമാക്കി വെക്കാന്‍ കട്ടന്‍ നല്ല പ്രതിവിധിയാണ്.


കാപ്പി ശരീരത്തിന് ഉന്‍മേഷം നല്‍കുമെന്ന് നമുക്കറിയാം. കാപ്പി കുടിക്കുന്നതിലൂടെ കൂടുതല്‍ കായികബലം കൈവരിക്കുകകൂടി ചെയ്യും എന്നത് അധികം ആര്‍ക്കും അറിയില്ല.


ടെന്‍ഷന്‍, സ്‌ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും കട്ടന്‍കാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്.


കട്ടന്‍ കാപ്പി നാഡീവ്യവസ്ഥയെ കൂടുതല്‍ കര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാതിപ്പിക്കുകയും ചെയ്യും.


ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളുന്നതിനും കട്ടന്‍കാപ്പി ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും.


എന്നാല്‍, ഇത്രയേറെ ഗുണങ്ങളുണ്ടെന്ന് കരുതി കട്ടന്‍കാപ്പിയ്ക്ക് ദോഷങ്ങളൊന്നും ഇല്ലെന്ന് കരുതരുത്. മറ്റെന്തും പോലെ അധികമായാല്‍  കാപ്പിയും ആരോഗ്യത്തിന് വില്ലനാണ്.


അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തില്‍  കൂടുതല്‍ സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുവാന്‍ കാരണമാകുന്നു. ഇത് ഉല്‍ക്കണ്ഠയ്ക്കും വിഷാദത്തിനും വഴി തെളിക്കുന്നു.


കൂടുതല്‍  കാപ്പി കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന്‍റെ താളവും തെറ്റിക്കും. രാത്രിയില്‍  നല്ല ഉറക്കം കിട്ടണമെങ്കില്‍ ഉറങ്ങുന്നതിന് കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് മുതല്‍  കാപ്പി കുടിക്കാതിരിക്കുക.


കട്ടന്‍കാപ്പിയില്‍  കഫീനും ആസിഡും ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഒരുപാട് കാപ്പി കുടിച്ചാല്‍  അസിഡിറ്റി ഉണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.