തിരുവനന്തപുരം : തലസ്ഥാനത്തെ ഒരു കുടക്കീഴിലെത്തിച്ച ലുലുമാള്‍, ലോകത്തെ രുചിക്കൂട്ടുകളെയും ഒരു കുടക്കീഴിലേയ്ക്കെത്തിയ്ക്കുന്നു. ലുലു ഫുഡ് എക്സ്പോ 2022 എന്ന പേരിലുള്ള മാളിലെ ആദ്യ ഫുഡ് എക്സ്പോയിലൂടെയാണിത്. ലുലു മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റിലും, ഫുഡ് കോര്‍ട്ടിലുമായാണ് ഫുഡ് എക്സ്പോ നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലുലു ഫുഡ് എക്സ്പോയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 5:30ന് ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ നടൻ ജയസൂര്യ നിർവ്വഹിയ്ക്കും. അതേ സമയം എക്സ്പോയുടെ ലോഗോ ലോഞ്ച് നടന്നു. 


കേരളത്തിന്‍റെ പരമ്പരാഗത രുചിക്കൂട്ടുകള്‍ക്കൊപ്പം വിവിധ രാജ്യങ്ങളുടെ കൊതിയൂറുന്നതും വൈവിധ്യം നിറഞ്ഞതുമായ വിഭവങ്ങളെ പരിചയപ്പെടാമെന്നതാണ് ഫുഡ് എക്സ്പോയുടെ മുഖ്യ ആകര്‍ഷണം. മാളിലെ വിശാലമായ ഫുഡ് കോര്‍ട്ടിലെ ഫുഡ് കൗണ്ടറുകള്‍ ലോക രുചികളെ അടുത്തറിയാന്‍ ഓരോരുത്തര്‍ക്കും അവസരമൊരുക്കും. പലതരം സാലഡുകള്‍, മോക്ടെയ്ല്‍സ്, മാക്കറോണി പാസ്ത, സാന്‍ഡ് വിച്ചുകള്‍, ബര്‍ഗറുകള്‍, റോളുകള്‍, ലെബനീസ് ഷവര്‍മ, ഓവര്‍ലോഡഡ് ഫ്രൈസ്, ഇതിനെല്ലാം പുറമെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും, തായ്ലന്‍‍ഡ്, ഇന്തോനേഷ്യ അടക്കം മുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും വിഭവങ്ങള്‍ എക്സ്പോയില്‍ എത്തും. 


ഫുഡ് സാംപ്ളിംഗ് അവതരിപ്പിച്ച് ലുലു ഫുഡ് എക്സ്പോ 


ഭക്ഷണവിഭവങ്ങൾ രുചിയറിഞ്ഞ് വാങ്ങാന്‍ അവസരമൊരുക്കുന്നുവെന്ന വ്യത്യസ്ത ആശയവുമായാണ് ലുലു ഫുഡ് എക്സ്പോ എത്തുന്നത്. ഫുഡ് സാംപ്ളിംഗ് കേരളത്തിലെ ഭക്ഷണപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി മാറും. ഫുഡ് ബ്രാന്‍‍ഡുകളുടെ എല്ലാം സാംപ്ളിംഗ് ആന്‍ഡ് ടേസ്റ്റിംഗ് കൗണ്ടര്‍  എക്സ്പോയിലുണ്ടാകും. അന്താരാഷ്ട്ര എഫ്എംസിജി ബ്രാൻഡുകളുടെയടക്കം നാല്പതോളം കൗണ്ടറുകള്‍ തന്നെ ഇതിന് മാത്രം എക്സ്പോയില്‍ ഒരുക്കും.  


തനി നാടന്‍ മുതല്‍ പരമ്പരാഗതമായി  എല്ലാ പ്രായക്കാര്‍ക്കിടയിലും ഒരുപോലെ പ്രിയമേറിയതുമായ വിഭവങ്ങള്‍ വരെ എക്സ്പോയില്‍ അണിനിരക്കും. തലസ്ഥാനത്തിന്‍റെയും, മധ്യതിരുവിതാംകൂറിന്‍റെയും, മലബാറിന്‍റെയും രുചികളും സ്ട്രീറ്റ് ഫുഡ് ഡിഷുകളും എക്സ്പോയുടെ പ്രത്യേകതകളാണ്. പ്രശസ്തമായ ഹസ്രത്ഗഞ്ച് ചാട്സും, മുട്ട ഉപയോഗിച്ചുള്ള വ്യത്യസ്ത തരം കൂട്ടുകളും എല്ലാമായി സ്ട്രീറ്റ് ഫുഡ് കോര്‍ണര്‍ വൈവിധ്യം നിറഞ്ഞതാണ്. 


ഫുഡ് എക്സ്പോയുടെ ഭാഗമായി കേക്ക് ഐസിംഗ്, സാലഡ് മേക്കിംഗ്, ഫ്രൂട്ട് & വെജിറ്റബിൾ കാർവിംഗ്, സാൻഡ്വിച്ച് മേക്കിംഗ് അടക്കം പാചക മത്സരങ്ങളും, മാസ്റ്റര്‍ ഷെഫുമാരുടെ നേതൃത്വത്തിലുള്ള പാചക ക്ലാസുകളും, പ്രോ‍ഡക്ട് ലോഞ്ചുകളും സംഘടിപ്പിച്ചിട്ടുണ്ട്. 


വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കി ഫുഡ് എക്സ്പോ


ലുലു ഗ്രൂപ്പിന് കീഴിലുള്ള 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പിന്തുടരുന്ന സുരക്ഷ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. നൂറ് ശതമാനം വൃത്തിയോടെ, സുരക്ഷിതമായി ഭക്ഷണം പാകം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വിദഗ്ധരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 


ജൂണ്‍ 17 മുതല്‍ 26 വരെയാണ് ഫു‍ഡ് എക്സ്പോ. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് എക്സ്പോ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.