Magnesium Deficiency: നമ്മുടെ ശരീരത്തിന് പല തരത്തിലുള്ള പോഷകങ്ങൾ ആവശ്യമാണ്. അതില്‍ പ്രധാനമായ ഒന്നാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള രോഗാവസ്ഥയിലേയ്ക്കും നയിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Kuber Dev Zodiac Signs: ഈ രാശിക്കാര്‍ ഏറ്റവും സമ്പന്നര്‍!! കുബേര്‍ ദേവന്‍റെ അനുഗ്രഹം എന്നും ഒപ്പം 
 
പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനം, എല്ലുകളുടെയും പേശികളുടെയും ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഊർജ്ജ ഉൽപാദനം തുടങ്ങി ശരീരത്തിന്‍റെ 300-ലധികം പ്രധാന പ്രവർത്തനങ്ങള്‍ക്ക് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്.


Also Read:  Superfoods: എന്നും ആരോഗ്യത്തോടെയിരിക്കാം, ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ ഈ സൂപ്പര്‍ ഫുഡ്സ്  
 
പലപ്പോഴും നമ്മുടെ ക്രമരഹിതമായ ദിനചര്യയും അസന്തുലിതമായ ഭക്ഷണക്രമവും മൂലം ശരീരത്തിൽ മഗ്നീഷ്യത്തിന്‍റെ കുറവ് ഉണ്ടാകുന്നു. മഗ്നീഷ്യത്തിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍  തുടക്കത്തില്‍ വളരെ നിസാരമായി തോന്നുമെങ്കിലും സമയബന്ധിതമായി ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വലിയ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. 


ശരീരത്തിലെ മഗ്നീഷ്യം കുറവിന്‍റെ ലക്ഷണങ്ങളെക്കുറിച്ചും അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചും അറിയാം... 


ക്ഷീണവും ബലഹീനതയും


നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ മഗ്നീഷ്യം അത്യാവശ്യമാണ്. ഇതിന്‍റെ കുറവ് ക്ഷീണം, ബലഹീനത, അലസത എന്നിവയ്ക്ക് കാരണമാകും.


പേശീവലിവുകളും വിറയലും


പേശികളുടെ സങ്കോചത്തിന് മഗ്നീഷ്യം പ്രധാനമാണ്. ഇതിന്‍റെ കുറവ് പേശിവലിവ്,  മുറുക്കം, വിറയൽ എന്നിവയ്ക്ക് കാരണമാകും. പേശി വേദന മഗ്നീഷ്യം കുറയുന്നതിന്‍റെ ലക്ഷണമാണ്. പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്.  


ഉറക്കമില്ലായ്മ


സമ്മർദ്ദം കുറയ്ക്കാനും ഉറക്കം പ്രോത്സാഹിപ്പിക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ഇതിന്‍റെ കുറവ് ഉറക്കമില്ലായ്മ, തലവേദന, മൈഗ്രെയ്ൻ എന്നിവയ്ക്ക് കാരണമാകും. രക്തക്കുഴലുകൾ വിശ്രമിക്കാൻ മഗ്നീഷ്യം സഹായിക്കുന്നു. ഇതിന്‍റെ കുറവ് തലവേദനയും മൈഗ്രേനും വർദ്ധിപ്പിക്കും.


മാനസികാവസ്ഥയും ഉത്കണ്ഠയും 


തലച്ചോറിലെ രാസവസ്തുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ മഗ്നീഷ്യം സഹായിക്കുന്നു. ഇതിന്‍റെ കുറവ് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും.


ഹൃദയത്തിന്‍റെ ആരോഗ്യം 


ക്രമരഹിതമായ ഹൃദയമിടിപ്പും മഗ്നീഷ്യത്തിന്‍റെ കുറവുമൂലം ഉണ്ടാകാം. ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും പിന്നീട് ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. 
 
മഗ്നീഷ്യത്തിന്‍റെ കുറവ് എങ്ങനെ മറികടക്കാം?


പോഷകാഹാരം: ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം ശരീരത്തിന് ലഭിക്കുന്നത്. അതിനാല്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ധാന്യങ്ങൾ, പച്ച ഇലക്കറികൾ, പരിപ്പ്, വിത്തുകൾ, പഴങ്ങൾ, പാൽ, തൈര്, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


മഗ്നീഷ്യം സപ്ലിമെന്‍റുകൾ: നിങ്ങൾക്ക് മഗ്നീഷ്യം കുറവാണെങ്കിൽ, ഡോക്ടറുടെ ഉപദേശപ്രകാരം സപ്ലിമെന്‍റുകൾ കഴിക്കുന്നത് ഉചിതമാണ്. 


സമ്മർദ്ദം കുറയ്ക്കുക: സമ്മർദ്ദം ശരീരത്തിലെ മഗ്നീഷ്യത്തിന്‍റെ അളവ് കുറയ്ക്കും. അതിനാൽ, യോഗ, ധ്യാനം, വ്യായാമം പോലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.