Health Tips: ഭൂരിഭാ​ഗം ആളുകളെയും ബാധിച്ചിരിക്കുന്ന ഒരു ആരോ​ഗ്യാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മ​ഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും മ​ഗ്നീഷ്യം അത്യാവശ്യമാണ്. എല്ലുകളുടെയും പേശികളുടെയും ആരോ​ഗ്യം മികച്ചതായി സംരക്ഷിക്കുന്നതിന് മ​ഗ്നീഷ്യം പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൈപ്പ്2 പ്രമേഹം നിയന്ത്രിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും മ​ഗ്നീഷ്യം മികച്ചതാണ്. ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ഇത് പ്രധാനമാണ്. ശരീരത്തിൽ മ​ഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ശരീരത്തിന് ആവശ്യമായ മ​ഗ്നീഷ്യം ലഭിക്കുന്നത് ഭക്ഷണങ്ങളിലൂടെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട മ​ഗ്നീഷ്യം ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.


ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ മികച്ച അളവിൽ മ​ഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇവയിൽ അയേൺ, കോപ്പർ, ഫൈബർ എന്നിവയും അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് പ്രമേഹരോ​ഗികൾക്ക് മികച്ചതാണ്.


അവോക്കാഡോ: അവോക്കാഡോ പോഷകസമ്പുഷ്ടമാണ്. ഇവയിൽ മ​ഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയിൽ പൊട്ടാസ്യം, വിറ്റാമിൻ ബി, കെ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹത്തെ നിയന്ത്രിക്കാൻ മികച്ചതാണ്.


ALSO READ: ഉരുകുന്ന ചൂട്; ഈ ഭക്ഷണങ്ങൾ കഴിക്കാൻ മറക്കരുത്


നട്സ്: നട്സിൽ മ​ഗ്നീഷ്യം മികച്ച അളവിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോ​ഗ്യത്തെ പിന്തുണയ്ക്കാനും  സഹായിക്കുന്നു.


ചീര: ചീരയിൽ മ​ഗ്നീഷ്യവും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയിൽ ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നു. ചീര ഭക്ഷണത്തിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.


പയറുവർ​ഗങ്ങൾ: പയറുവർ​ഗങ്ങളിൽ മ​ഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തിന്റെ സങ്കീർണതകൾ കുറയ്ക്കാനും സഹായിക്കും.


വിത്തുകൾ: ഫ്ലാക്സ് സീഡ്സ്, ചിയ വിത്തുകൾ, മത്തങ്ങ വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ മ​ഗ്നീഷ്യം ലഭിക്കാൻ സഹായിക്കും. ഈ വിത്തുകളിൽ ഒമേ​ഗ3 ഫാറ്റി ആസിഡ്, ഫൈബർ, കാത്സ്യം, സിങ്ക്, അയേൺ തുടങ്ങിയവയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.


ഓട്സ്: ഓട്സിൽ ഫൈബറും മ​ഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹത്തിന്റെ ആരോ​ഗ്യ സങ്കീർണതകൾ കുറയ്ക്കാനും സഹായിക്കും.


Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.