നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉപ്പ് കൂടിയാൽ അതിൻറെ രുചി പോകും വായിൽ വെക്കാൻ കൊള്ളതാവും. എന്നാൽ കുറഞ്ഞാലോ അതും പ്രശ്നം തന്നെ. അതേസമയം ശരീരത്തിൽ ഉപ്പിന്റെ അളവ് കൂടിയാലും പല തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വരും. ചിലപ്പോൾ ഗുരുതരമായ രോഗത്തിലേക്ക് പോലും ഇത് കാരണമാകും. ഉപ്പിൻറെ ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപ്പിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് പല വിധത്തിലുള്ള പാർശ്വഫലങ്ങൾക്കും കാരണമാകും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1.89 ദശലക്ഷം ആളുകൾ സോഡിയം അമിതമായി കഴിക്കുന്നത് മൂലം മരണപ്പെടുന്നുവത്രെ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദ്രോഗം


സോഡിയത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ തന്നെ. ഉപ്പ് അമിതമായി ഉപയോഗിച്ചാൽ ശരീരത്തിൽ വെള്ളം ക്രമേണ അടിഞ്ഞുകൂടാൻ തുടങ്ങും. ശരീരത്തിലെ ജലാംശം വർദ്ധിക്കുന്നതിനാൽ രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിക്കും. ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു. 


വൃക്കരോഗം


ഉപ്പ് അമിതമായി കഴിക്കുന്നത് വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. സോഡിയം വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും. വൃക്ക തകരാറിലാകാനുള്ള സാധ്യതയും വർദ്ധിക്കും. 


അസ്ഥികൾ ദുർബലം


ഉപ്പ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ എല്ലുകൾ ദുർബലമാക്കും. പോലെ തോന്നുന്നു. അസ്ഥികൾ ദുർബലമാവുകയും ഉള്ള് പൊള്ളയാവുകയും ചെയ്യുന്നു. നടുവേദന, മുട്ടുവേദന തുടങ്ങിയ പ്രശ്‌നങ്ങൾ ചെറുപ്പത്തിൽ തന്നെ വർദ്ധിക്കും. ഉപ്പ് അമിതമായി കഴിക്കുന്നവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടും. ഇതോടൊപ്പം ഉറക്കമില്ലായ്മയും, മാനസികാരോഗ്യ പ്രശ്നങ്ങളും നിങ്ങൾക്ക് ഉണ്ടാവും.


എത്ര അളവ് ഉപ്പ് കഴിക്കാം


ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ആരോഗ്യമുള്ള ഒരാൾക്ക് ദിവസവും 5 ഗ്രാം ഉപ്പ് കഴിക്കാം. ചിപ്‌സ്, ജങ്ക് ഫുഡ്, പഴങ്ങൾ, സംസ്‌കരിച്ച ഭക്ഷണം എന്നിവയിലൂടെ വളരെയധികം ഉപ്പ് ശരീരത്തിൽ എത്താറുണ്ട്. പായ്ക്ക് ചെയ്ത ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഇതും ശ്രദ്ധിക്കണം.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.