Malaria: മലേറിയ കേസുകൾ വർധിക്കുന്നു; സ്വയം പ്രതിരോധം പ്രധാനം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Malaria Home Remedies: ലോകത്തിലെ ഏറ്റവും മാരകവും ജീവൻ അപകടപ്പെടുത്തുന്നതുമായ അണുബാധകളിൽ ഒന്നാണ് മലേറിയ. കൊതുകുകൾ വഴിയാണ് മലേറിയ കൂടുതലായും വ്യാപിക്കുന്നത്.
രാജ്യത്ത് മലേറിയ കേസുകൾ വർധിക്കുന്നു. മുംബൈയിൽ ഡെങ്കിപ്പനി, മലേറിയ അണുബാധകളുടെ എണ്ണം കഴിഞ്ഞ എട്ട് ദിവസങ്ങളിൽ ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 756 മലേറിയ കേസുകളും 703 ഡെങ്കിപ്പനി കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മാരകവും ജീവൻ അപകടപ്പെടുത്തുന്നതുമായ അണുബാധകളിൽ ഒന്നാണ് മലേറിയ.
പ്ലാസ്മോഡിയം പരാന്നഭോജികൾ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും തുടർന്ന് കരളിൽ പ്രവേശിച്ച് അവിടെ അത് വികസിക്കുകയും പെരുകുകയും ചെയ്യുന്നു. രോഗബാധിതനായ ഒരാളിൽ നിന്ന് ആരോഗ്യമുള്ള വ്യക്തിയിലേക്കുള്ള രക്തം നൽകൽ, ഉപയോഗിച്ച സിറിഞ്ചുകളുടെ വീണ്ടുമുള്ള ഉപയോഗം എന്നിവയിലൂടെ ഗർഭസ്ഥ ശിശുവിലേക്ക് വരെ മലേറിയ പകരാം.
കൊതുകുകൾ വഴിയാണ് മലേറിയ കൂടുതലായും വ്യാപിക്കുന്നത്. കൊതുകുകൾ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ വളരുന്നതിനാൽ മലേറിയ തടയുന്നതിന് ശുചിത്വമുള്ള അന്തരീക്ഷം നിലനിർത്തുകയും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മലേറിയ അണുബാധയെ ചെറുക്കാൻ വീട്ടിൽ തന്നെ സ്വീകരിക്കാവുന്ന വിവിധ മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
കറുവാപ്പട്ട: കറുവപ്പട്ടയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഓക്‌സിഡന്റ്, ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് മലേറിയ ലക്ഷണങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു. കറുവപ്പട്ടയും കുരുമുളക് പൊടിയും ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് മലേറിയയെ ചെറുക്കാൻ സഹായിക്കും. രുചി മെച്ചപ്പെടുത്താൻ ഇതിലേക്ക് തേൻ ചേർക്കാം. ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഈ പാനീയം കുടിക്കുന്നത് നല്ലതാണ്.
മഞ്ഞൾ: നിരവധി ഔഷധ ഗുണങ്ങൾ ഉള്ള മഞ്ഞളിന് അവിശ്വസനീയമായ വിധത്തിൽ ആന്റി ഓക്‌സിഡന്റ് ആന്റി മൈക്രോബയൽ ഗുണങ്ങളും ഉണ്ട്. പ്ലാസ്മോഡിയം അണുബാധയുടെ ഫലമായി ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷ പദാർത്ഥങ്ങളെ ഇല്ലാതാക്കാൻ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞൾ ഉപയോഗിച്ച് മലേറിയ പരാദത്തെ നശിപ്പിക്കാം. മലേറിയ പലപ്പോഴും പേശികൾക്കും സന്ധികൾക്കും വേദന ഉണ്ടാക്കുന്നു. മഞ്ഞളിലെ വിരുദ്ധ ബാഹ്യാവിഷ്കാര ഗുണങ്ങൾ പേശികളിലെ വേദന കുറയ്ക്കാൻ സഹായിക്കും.
ഓറഞ്ച് ജ്യൂസ്: ഭക്ഷണത്തിനൊപ്പം ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഓറഞ്ച് ജ്യൂസിലെ വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുന്നു. പനി കുറയ്ക്കാൻ ഓറഞ്ച് ജ്യൂസ് നല്ലതാണ്. മലേറിയ ഉണ്ടെങ്കിൽ രണ്ട് മുതൽ മൂന്ന് ഗ്ലാസ് വരെ ഫ്രഷ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് രോഗലക്ഷണങ്ങളും തീവ്രതയും കുറയ്ക്കാൻ സഹായിക്കും.
ആപ്പിൾ സിഡെർ വിനെഗർ: മലേറിയയുമായി ബന്ധപ്പെട്ട പനി കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെഗർ സഹായിക്കും. വെള്ളവും ആപ്പിൾ സിഡെർ വിനെഗറും മിക്സ് ചെയ്യുക, അതിൽ ഒരു ടവൽ മുക്കിവയ്ക്കുക. പത്ത് മിനിറ്റ്, ഇത് നിങ്ങളുടെ നെറ്റിയിൽ വയ്ക്കുക, ഇത് പനി കുറയാൻ സഹായിക്കും.
തുളസി: ആയുർവേദ വൈദ്യത്തിൽ, മലേറിയയുടെ ലക്ഷണങ്ങളും തീവ്രതയും കുറയ്ക്കാൻ തുളസി ഉപയോഗിക്കുന്നു. തുളസിയിലെ സജീവ ഘടകമായ യൂജെനോളിന് രോഗശാന്തി ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയ രോഗങ്ങളെ ഉന്മൂലനം ചെയ്യാൻ സഹായിക്കുന്നു. കുരുമുളകും തുളസിയിലയും ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...