അഭിനയത്തിൽ മാത്രമല്ല കൃഷിയിലും ഉർവശി സൂപ്പറാണ്; അതും ചെന്നൈയിലെ വീട്ടിൽ
Malayalam Actress Urvashi Farming News : വീട് നിറയെ കൃഷി കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പണ്ട് ഉണ്ടായിരുന്ന കുഞ്ഞ് ചെടികളൊക്കെ ഇന്ന് വളർന്ന് വലിയ മരങ്ങളായി മാറി.
ചെന്നൈ : ഏത് കഥാപാത്രം ചെയ്താലും തന്റെ കയ്യൊപ്പ് ചാർത്തുന്ന നടിയാണ് ഉർവശി. സീരിയസ് ആയാലും കോമഡി കഥാപാത്രങ്ങൾ ആയാലും അതിന്റെ ആവശ്യമായ രീതിയിൽ മികച്ചതാക്കാൻ ഉർവശി എപ്പോഴും ശ്രമിക്കാറുണ്ട്. ഉർവശിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ ഒരു പുതിയ പഴയ വിശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്.
ചെന്നൈയിലുള്ള ഉർവശിയുടെ വീട് ഇപ്പോൾ എങ്ങനെ ഉണ്ട് എന്നുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. വീട് നിറയെ കൃഷി കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പണ്ട് ഉണ്ടായിരുന്ന കുഞ്ഞ് ചെടികളൊക്കെ ഇന്ന് വളർന്ന് വലിയ മരങ്ങളായി മാറി. മൂന്ന് വർഷം പഴക്കമുള്ള ഒരു പ്ലാവുണ്ട്. ആ പ്ലാവിനോട് ഉർവ്വശിക്ക് വല്ലാത്ത ഒരിഷ്ടമാണ്. വീട്ടിൽ വേറെയും കുറച്ചധികം പ്ലാവുകളുണ്ട്. അതിലൊക്കെയും ചക്കകളുമുണ്ട്. കേരളത്തിൽ ഉള്ളതുപോലെയുള്ള പ്ലാവ് മരങ്ങൾ തന്റെ വീട്ടിൽ നട്ട് വളർത്താൻ ഉർവശിക്ക് മടി ഉണ്ടായിരുന്നില്ല.
പണ്ട് ഉണ്ടായിരുന്ന നാരകവും വളർന്നു. 7 വർഷം പഴക്കമുണ്ട് ഈ മരത്തിന്. മുല്ല, മാതളം, ഇരുമ്പൻ പുളി, പേരക്ക എന്നിങ്ങനെ ഒട്ടനവധിയാണ് ഉർവശിയുടെ വീട്ടിലെ കൃഷിവിശേഷങ്ങൾ. ഭർത്താവ് ശിവപ്രസാദിനും കൃഷിയോട് വലിയ താല്പര്യം തന്നെയാണ്. ഉർവശിക്ക് കൃഷി ഇപ്പോൾ തുടങ്ങിയ കമ്പമല്ല. ചെറുപ്പം മുതൽ തന്നെ കൃഷിയുമായി ചേർന്നായിരുന്നു ഉർവശിയുടെ ജീവിതം.
ഇടക്കാലത്ത് അഭിനയം നിർത്തിയെങ്കിലും ഉർവശിയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ 'വരനെ ആവശ്യമുണ്ട്', 'കേശു ഈ വീടിന്റെ നാഥൻ' തുടങ്ങിയ ചിത്രങ്ങളിൽ പൊട്ടിച്ചിരിപ്പിച്ചും കണ്ണ് നനയിപ്പിച്ചും ഉർവശി തന്റെ കഥാപാത്രങ്ങൾ ചെയ്തതോടെ മലയാളികൾ വീണ്ടും ഹാപ്പിയായി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉർവശിയുടെ കൃഷി വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞുതുടങ്ങിയത്. തുടങ്ങിയ സമയത്ത് മലയാളികൾക്ക് പരിചിതമായ മരങ്ങൾ ഇപ്പോൾ വളർന്ന് വലുതായ കാഴ്ച കണ്ട് ഞെട്ടി. അതോടെയാണ് ഈ വീഡിയോ വീണ്ടും വൈറലായി മാറിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.