Male Infertility: പ്രത്യുൽപാദനക്ഷമതയെ ബാധിക്കും, പുരുഷന്മാര്‍ ഈ 5 ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നത് ഒഴിവാക്കണം
Male Infertility: പലപ്പോഴും ഇന്ത്യയിലെ പുരുഷന്മാർക്ക് അവരുടെ ഭക്ഷണ-പാനീയ ശീലങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല, ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു,
Male Infertility: മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി, പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിന് പിന്നിൽ പലപ്പോഴും ജനിതക കാരണങ്ങളുണ്ടാകാമെങ്കിലും, നമ്മുടെ മോശമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ഒരു പരിധി വരെ കാരണമാകുന്നു.
പുരുഷന്മാർ പിതാവാകുന്നതിൽ പ്രശ്‌നങ്ങൾ നേരിടുക മാത്രമല്ല, അവരുടെ ലൈംഗിക ജീവിതത്തെയും ആ അവസ്ഥ സാരമായി ബാധിക്കുന്നു. പലപ്പോഴും ഇന്ത്യയിലെ പുരുഷന്മാർക്ക് അവരുടെ ഭക്ഷണ-പാനീയ ശീലങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല, ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു, ഒപ്പം അവരുടെ പ്രത്യുൽപാദനക്ഷമതയെയും ബാധിക്കുന്നു. ബീജത്തിന്‍റെ എണ്ണത്തെയും ബീജത്തിന്‍റെ ഗുണനിലവാരത്തെയും ബാധിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നത് പുരുഷന്മാര്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.
Also Read: Walk benefits: രോഗങ്ങള്‍ അകറ്റാന്‍ ദിവസവും എത്ര ചുവട് നടക്കണം?
പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നതും തേന്‍മേശയില്‍ നിന്ന് ഉടന്‍ ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണ പാനീയങ്ങള്‍ ഉണ്ട്. അവ ഏതെല്ലാമാണ് എന്നറിയാം. പുരുഷന്മാരുടെ ഫെർട്ടിലിറ്റിയെ ബാധിക്കുന്ന ഭക്ഷണങ്ങള്‍, ഈ 5 ഭക്ഷണ പാനീയങ്ങള്‍ പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു. ഇവ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.
1. സംസ്കരിച്ച മാംസം
നിങ്ങൾ മാംസത്തിലൂടെ പ്രോട്ടീന്‍റെ ആവശ്യം നിറവേറ്റണം, പക്ഷേ പുതിയതും ഫ്രഷ് ആയതുമായ മാംസം മാത്രം കഴിക്കാൻ ശ്രമിക്കുക,ഇന്ന് വിപണിയില്‍ സുലഭമായ സംസ്കരിച്ച മാംസം കഴിക്കുന്നത് ഒഴിവാക്കണം. കാരണം, നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ ദോഷകരമായി ബാധിക്കും.
2. ശീതളപാനീയങ്ങൾ
ചൂടിൽ നിന്നും എളുപ്പത്തില്‍ ആശ്വാസം ലഭിക്കാൻ മിക്കവാറും എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് ശീതളപാനീയങ്ങൾ. ഇത് കുറഞ്ഞ അളവില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍, ചിലര്‍ക്ക് ശീതളപാനീയങ്ങൾ കുടിയ്ക്കുക എന്നത് ഒരു ഹോബി പോലെയാണ്. ശീതളപാനീയങ്ങൾ അമിതമാകുന്നത് ആപത്താണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയും കാർബോഹൈഡ്രേറ്റും ബീജത്തിന്‍റെ ഗുണനിലവാരത്തെ മോശമായി ബാധിക്കുന്നു.
3. ചായ-കാപ്പി
ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകൾ ചായയും കാപ്പിയും ഇഷ്ടപ്പെടുന്നു, എന്നാൽ ഈ ശീലം പുരുഷന്മാർക്ക് അപകടകരമാണ്. കാരണം ഇത് പുരുഷന്മാരുടെ പ്രത്യുത്പാഅവയവങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.
4. ജങ്ക് ഫുഡ് ഒഴിവാക്കുക
വിപണിയിൽ ലഭിക്കുന്ന ജങ്ക് ഫുഡിന്‍റെ രുചി നമ്മെ വാല്ലാതെ ആകർഷിച്ചേക്കാമെങ്കിലും, ഈ ശീലം പുരുഷന്മാര്‍ക്ക് ശാപമായി മാറാം. കാരണം ഇത് നിരവധി രോഗങ്ങൾക്കൊപ്പം പുരുഷ പ്രത്യുൽപാദനക്ഷമതയെയും ബാധിക്കുന്നു.
5. സിഗരറ്റ്-മദ്യം
മദ്യവും സിഗരറ്റും വീടിനെ നശിപ്പിക്കുമെന്ന് പഴമക്കാര്‍ പറയും. ഇത് നാം നമ്മുടെ മുതിർന്നവരിൽ നിന്ന് എപ്പോഴും കേള്‍ക്കുന്ന ഒന്നാണ്. ഈ മോശം ശീലത്തിന് അടിമകളായ പുരുഷന്മാർ അവരുടെ ലൈംഗിക ജീവിതം നശിപ്പിക്കുക മാത്രമല്ല, ഒരു പിതാവാകാനുള്ള അവസരം സ്വയം തകർക്കുകയും ചെയ്യുകയാണ്. അമിതമായ പുകവലിയും മദ്യപാനവും പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ ഏറെ പ്രതികൂലമായി ബാധിക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...