Mango For Weight Loss: പഴങ്ങളുടെ രാജാവ്... ഗുണങ്ങളാൽ സമ്പന്നം; മാമ്പഴം കഴിച്ചാൽ ശരീരഭാരം കുറയുമോ?
Mango Benefits: ശരീരഭാരം കുറയ്ക്കാൻ മാമ്പഴം സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. മാമ്പഴം കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ മാമ്പഴം പഴങ്ങളുടെ രാജാവെന്നാണ് അറിയപ്പെടുന്നത്. മാമ്പഴം രുചിയിൽ മാത്രമല്ല, ഗുണത്തിലും മികച്ചതാണ്. നാരുകളാൽ സമ്പന്നമായ മാമ്പഴം ദഹനം മികച്ചതാക്കുന്നതിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഗുണകരമാണ്. എന്നാൽ, മാമ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോയെന്നാണ് പലരും സംശയിക്കുന്നത്.
ശരീരഭാരം കുറയ്ക്കാൻ മാമ്പഴം സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. മാമ്പഴം കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ മാമ്പഴം ഉൾപ്പെടുത്താനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
മിതമായ അളവിൽ കഴിക്കുക: മാമ്പഴം മൈക്രോ ന്യൂട്രിയന്റുകളും നാരുകളും നിറഞ്ഞതാണ്. അവ ഭക്ഷണക്രമത്തിൽ ചേർക്കാം. മാമ്പഴം അമിതമായി കഴിക്കരുത്. മിതമായ അളവിൽ മാത്രം ഇടയ്ക്കിടെ കഴിക്കാൻ ശ്രദ്ധിക്കുക. മാമ്പഴം അമിതമായി കഴിക്കുന്നത് പോസിറ്റീവ് ഫലങ്ങൾ നൽകില്ല.
ഭക്ഷണത്തോടൊപ്പമോ ശേഷമോ കഴിക്കരുത്: മാമ്പഴം ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ച് ഉടൻ തന്നയോ കഴിക്കരുത്. ഭക്ഷണത്തോടൊപ്പം മാമ്പഴം കഴിക്കുന്നത് കൂടുതൽ കലോറി ഉപഭോഗം ചെയ്യാൻ കാരണമാകും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല.
ലഘുഭക്ഷണമായി കഴിക്കുക: ആരോഗ്യകരമായ ലഘുഭക്ഷണമായി മാമ്പഴം കഴിക്കാവുന്നതാണ്. നാരുകളാൽ സമ്പുഷ്ടമായതിനാൽ മാമ്പഴം നല്ലൊരു ലഘുഭക്ഷണമാണ്. ഊർജം ലഭിക്കുന്നതിനുള്ള ബൂസ്റ്ററായി പ്രവർത്തിക്കാനും മാമ്പഴത്തിന് കഴിയും. അതിനാൽ, മാമ്പഴം ഒരു മികച്ച പ്രീ-വർക്ക്ഔട്ട് ഭക്ഷണമായി മാറുന്നു. പ്രഭാതഭക്ഷണത്തിന് സ്മൂത്തി രൂപത്തിലും മാമ്പഴം കഴിക്കാം.
മാമ്പഴം തനതായ രൂപത്തിൽ കഴിക്കുക: മാമ്പഴം നാരുകളാൽ സമ്പന്നമാണ്. ഇത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കും. മാമ്പഴം അതിന്റെ തനതായ രൂപത്തിൽ കഴിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...