COVID 19 ചികിത്സയ്ക്ക് `കഞ്ചാവ്` ഫലപ്രദം... യുഎസ് സര്‍വകലാശാല പറയുന്നു...
കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍.
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍.
പഠനങ്ങളുടെ തുടരുന്നതിനിടെ COVID 19 ചികിത്സയ്ക്ക് 'കഞ്ചാവ്' ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു യുഎസ് സര്‍വകലാശാലയുടെ പഠനം. കൊറോണ വൈറസ് (Corona Virus) ബാധിച്ച് ഒരാള്‍ മരിക്കണമെങ്കില്‍ അതിനു പ്രധാന കാരണം ശ്വാസകോശത്തിലെ വീക്കമാണ്.
കൊറോണ വൈറസ് വായുവിലൂടെ പടരും... ഗവേഷകരുടെ കണ്ടെത്തല്‍ ശരിവച്ച് WHO
ഇതിനുള്ള പരിഹാരമായാണ് സര്‍വകലാശാല കഞ്ചാവിനെ കണ്ടെത്തിയിരിക്കുന്നത്. കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നബിഡിയോള്‍ എന്ന രാസപദാര്‍ത്ഥ൦ ഇതിനു പരിഹാരമാകുമെന്നാണ് കണ്ടെത്തല്‍. ലഹരി ഉല്‍പാദിപ്പിക്കാത്ത സിബിഡി എന്ന ഈ രാസപദാര്‍ത്ഥം വേദനസംഹാരിയായിട്ടും ഉത്കണ്ഠ മൂലമുള്ള രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്.
അമേരിക്കയിലെ അഗസ്റ്റ് സര്‍വകലാശാലയില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. ശ്വാസകോശ സംബന്ധിയായ അക്യുട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം സിബിഡി സഹായകമാണ്. ഇതാണ് കൊറോണ രോഗികള്‍ മരിക്കാനുള്ള കാരണമായി കണക്കാക്കുന്നത്. എന്നാല്‍, അതിഗുരുതരമായ സാഹചര്യങ്ങളില്‍, മാത്രമാണ് ഇത് ഉപയോഗിക്കേണ്ടത്.
ദശലക്ഷക്കണക്കിന് ആളുകളിൽ കോറോണ ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ
എളിയില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണ് ഇങ്ങനെയൊരു സാധ്യത ശാസ്ത്രലോകത്തിനു മുന്നില്‍ തെളിഞ്ഞത്. സമാനമായ പഠനങ്ങള്‍ ഹൃദയം, തലച്ചോറ്, ആന്നനാളം എന്നീ അവയവങ്ങളില്‍ നടത്തുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.