മറവി പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുൻപ് പ്രായമായവരിലാമ് മറവി രോ​ഗങ്ങൾ കണ്ടുവന്നിരുന്നത്. എന്നാൽ, ഇന്ന് ഈ പ്രശ്‌നങ്ങള്‍ ചെറുപ്രായത്തില്‍തന്നെ മിക്കവരിലും കണ്ടുവരുന്നുണ്ട്. മെന്റൽ സ്ട്രെസ്, ഹൈപ്പോതൈറോയ്ഡിസം, അമിത മദ്യപാനം എന്നിവ മറവിയിലേക്ക് നയിക്കുന്ന ചില ഘടകങ്ങളാണ്. ജീവിതശൈലിയിലും ഭക്ഷണക്രമീകരണങ്ങളിലും വരുത്തുന്ന മാറ്റങ്ങളിലൂടെ മറവിരോ​ഗം ഒരുപരിധിവരെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മറവിയിലേക്ക് നയിക്കുന്ന കാരണങ്ങൾ


ടെൻഷൻ, അമിതമായ ആകാംക്ഷ, ഡിപ്രഷന്‍ ഇവയെല്ലാം ഓർമ്മക്കുറവിന് കാരണമാകും. മാനസിക ആരോ​ഗ്യം ശാരീരിക ആരോ​ഗ്യത്തെയും ഓർമ്മശക്തിയെയും സാരമായി ബാധിക്കുന്ന ഘടകമാണ്.  ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിലും മറവിരോ​ഗം കാണപ്പെടാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാത്ത അവസ്ഥയില്‍ ഉണ്ടാകുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഹൈപ്പോതൈറോയ്ഡിസം ഉള്ളവരില്‍ മറവിരോഗം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. അമിതമായി മദ്യപിക്കുന്നവരിൽ കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് മറവി. വളരെ ഡോസ് കൂടിയ മരുന്നുകൾ കഴിക്കുന്നവരിലും മറവി രോ​ഗം ഉണ്ടാകാറുണ്ട്. വൈറ്റമിന്‍ ബിയുടെ കുറവ്, തലയ്ക്ക് ഏൽക്കുന്ന ക്ഷതം എന്നിവയും മറവിരോ​ഗത്തിലേക്ക് നയിക്കും.


ഓർമ്മശക്തി കൂട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


മെഡിറ്റേഷന്‍ ശീലമാക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കും. യോഗ പോലുള്ള ധ്യാനരീതികൾ ശീലമാക്കുന്നത് ആരോഗ്യത്തിനും മനസ്സ് ശാന്തമാകുന്നതിനും തലച്ചോറിനും ഒരുപോലെ ​ഗുണം ചെയ്യുന്നതാണ്. ചെറപ്പത്തില്‍തന്നെ മെഡിറ്റേഷൻ ശീലമാക്കുന്നത് ബുദ്ധിവികാസത്തിനും സഹായിക്കും. ഏതുപ്രായക്കാര്‍ക്കും മെഡിറ്റേഷൻ ചെയ്യാൻ സാധിക്കും.


മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരുപരിധിവരെ ഓര്‍മ്മശക്തി നിലനിര്‍ത്തുവാന്‍ സഹായിക്കും. കടൽ മത്സ്യങ്ങളാണ് കൂടുതൽ നല്ലത്. മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേ​ഗ-3, ഫാറ്റി ആസിഡുകള്‍ ടെൻഷൻ, ആങ്സൈറ്റി എന്നിവ കുറയ്ക്കുന്നതിന് സഹായിക്കും. ഞരമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാനും ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു. നല്ല ആരോഗ്യത്തിന് ശരിയായ ഉറക്കം അത്യാവശ്യമാണ്. മികച്ച ഉറക്കം നല്ല ഓര്‍മ്മശക്തി ഉണ്ടാകുവാൻ സഹായിക്കും.


ALSO READ: Weight loss Tips: ശരീരഭാരം കുറയ്ക്കാം, രാവിലെ ചായയ്ക്ക് പകരം ഈ പാനീയങ്ങൾ ശീലമാക്കൂ


രക്തത്തില്‍ മദ്യത്തിന്റെ അളവ് കൂടുംതോറും ഓര്‍മ്മശക്തി കുറയും. സ്ഥിരമായി മദ്യപിക്കുന്നവരില്‍ മറവി രോഗം കൂടി വരുന്നു. അമിതമദ്യപാനം ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും മറവിരോഗത്തിന് കാരണമാകുകയും ചെയ്യും. അതിനാല്‍ മദ്യപാനം കുറയ്ക്കുന്നതാണ് ആരോ​ഗ്യത്തിന് ഉത്തമം. ജം​ഗ്ഫുഡുകളും ശീതളപാനീയങ്ങളും കഴിക്കുന്നത് കുറയ്ക്കണം. എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ആരോ​ഗ്യത്തെ ബാധിക്കും. പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.