Pomegranate juice benefits for men: വന്ധ്യത എന്ന പ്രശ്നം ആളുകൾക്കിടയിൽ ഇന്ന് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള കാരണം മോശം ജീവിതശൈലിയും ഭക്ഷണക്രമവും ഒപ്പം വർദ്ധിച്ചുവരുന്ന സമ്മർദ്ദവുമാണ്. ഇത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിന് കാരണമാകുന്നു. ഇത്തരം സാഹചര്യത്തിൽ ചില കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഈ പ്രശ്‌നം ഒഴിവാക്കാൻ കഴിയും.  അതിൽ പ്രധാനമാണ് മാതള നാരങ്ങ ജ്യൂസ്.  മാതളനാരങ്ങ ജ്യൂസ് പുരുഷന്മാരുടെ ആരോഗ്യത്തിന് പല തരത്തിൽ ഗുണകരമാണ്...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Beetroot Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും ബീറ്റ്റൂട്ട് കഴിക്കരുത്!


പുരുഷന്മാർ മാതളനാരങ്ങ ജ്യൂസ് കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം (Benefits of drinking pomegranate juice for men)


1. മാതളനാരങ്ങ ജ്യൂസ് ഒരു സ്റ്റാമിന ബൂസ്റ്ററാണ് (Pomegranate juice for stamina):  


പുരുഷന്മാർക്ക് മാതളനാരങ്ങയുടെ ജ്യൂസ് ഒരു സ്റ്റാമിന ബൂസ്റ്ററായിട്ടാണ് പ്രവർത്തിക്കും. മാതളനാരങ്ങ ജ്യൂസിൽ ഇരുമ്പ്, വിറ്റാമിൻ സി, സ്റ്റാമിന വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.  ഇത് ഹൃദയ സംബന്ധമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി സ്റ്റാമിന വർദ്ധിപ്പിക്കാൻ സഹായിക്കും.


2. മാതളനാരങ്ങ ജ്യൂസ് ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കും (Pomegranate juice good for testosterone)


മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ ഹോർമോൺ മെച്ചപ്പെടും. ഇതോടൊപ്പം ബിപിയും സന്തുലിതമായി തുടരും.  ശരീരത്തിലെ എല്ലാ ഗ്രന്ഥികളും ആരോഗ്യകരമായ രീതിയിൽ പ്രവർത്തിക്കും.  മാത്രമല്ല ഇത് പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കും ഇതിലൂടെ പുരുഷന്മാരിലെ വന്ധ്യത തടയാം. 


Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 


 


3. മാതളനാരങ്ങ ജ്യൂസ് സമ്മർദ്ദം കുറയ്ക്കുന്നു (Pomegranate juice reduces stress)


സമ്മർദ്ദം കുറയ്ക്കുന്നതിനും മാതളനാരങ്ങ ജ്യൂസ് വളരെ നല്ലതാണ്.  ശരിക്കും പറഞ്ഞാൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ഇത് ശരീരത്തിലെ വിഷാംശം കുറയ്ക്കുകയും ശരീരത്തിന് വിശ്രമം നൽകുകയും ചെയ്യുന്നു. ഒപ്പം ഇത് സ്ട്രെസ് ലെവൽ കുറയ്ക്കുകയും ഫെർട്ടിലിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


Also Read: Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ!


 


4. നല്ല ഉറക്കത്തിന് സഹായകമാണ് (Pomegranate juice good for sleep)


മാതളനാരങ്ങ ജ്യൂസിൽ നല്ല അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട് ഇത് നല്ല ഉറക്കാം ലഭിക്കുന്നതിന് ഉത്തമമാണ്. ഇതോടൊപ്പം ശരീരത്തിന്റെ ഊഷ്മാവ് ശരിയായ നിലയിൽ തുടരും അതിനാൽ ഉറക്കം നല്ലരീതിയിൽ ലഭിക്കും. ഉറക്കം മെച്ചപ്പെടുത്തുന്നതിനും ഹോർമോൺ ശരിയാക്കുന്നതിനും ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നുവെന്ന് പറയാം. ഇതുകൊണ്ടുതന്നെ പുരുഷന്മാർ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത്തിലൂടെ വളരെയധികം ഗുണങ്ങൾ നേടാൻ സഹായിക്കും.


(ഈ ലേഖനം പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണ്.  ഇത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.