ആർത്തവ ദിനങ്ങളിൽ പലർക്കും അതികഠിനമായ വയറുവേദനയും ശരീര വേദനയും ഉണ്ടാകാറുണ്ട്. വേദനാജനകമായ ആർത്തവ ദിനങ്ങളെ പ്രതിരോധിക്കാൻ ഭക്ഷണക്രമീകരണം ഒരുപരിധി വരെ നിങ്ങളെ സഹായിക്കും. ഇതിനോടൊപ്പം തന്നെ വിവിധ പാനീയങ്ങളും ആർത്തവ ദിനങ്ങളിലെ വേദനയെ മറികടക്കാൻ നിങ്ങളെ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളം
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ശരീരത്തിന് ആവശ്യത്തിന് ജലം ലഭ്യമായില്ലെങ്കിൽ ഡീ ഹൈഡ്രേഷൻ ഉൾപ്പെടെയുള്ള അവസ്ഥകൾ ഉണ്ടാകാം. ആർത്തവ സമയങ്ങളിൽ ശരീരം പൊതുവേ ദുർബലമായിരിക്കും. ജലം രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യും. അതിനാൽ ധാരാളം വെള്ളം കുടിക്കണം. 


സ്മൂത്തികൾ
പോഷക സമ്പുഷ്ടമായ സ്മൂത്തികൾ ആരോ​ഗ്യത്തിന് മികച്ചതാണ്. ഇലക്കറികൾ ഉൾപ്പെടുത്തിയുള്ള സ്മൂത്തികൾ വളരെ ആരോ​ഗ്യ​ഗുണങ്ങൾ നിറഞ്ഞതാണ്. ഇവ നിങ്ങളുടെ ശരീരത്തിന് ക്ഷീണം അകറ്റി ഉന്മേഷം നൽകും. കിവി, ഇഞ്ചി എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള സ്മൂത്തിയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ആവർത്തവസമയങ്ങളിൽ നിങ്ങളുടെ ശരീരം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കും. മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ ബദാം പാൽ, ചീര എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ആർത്തവസമയങ്ങളിൽ ക്ഷീണമില്ലാതെയിരിക്കാൻ നിങ്ങളെ സഹായിക്കും.


ALSO READ: ഈ വിറ്റാമിന്റെ കുറവ് മുടി വരണ്ടതാക്കുന്നു, ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കാം


ഇഞ്ചി ചായ
ആർത്തവസമയങ്ങളിൽ ക്ഷീണം അകറ്റി ഉന്മേഷത്തോടെയിരിക്കാൻ ഇഞ്ചി ചായ വളരെ മികച്ചതാണ്. ഇതിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും. ആർത്തവദിനങ്ങളിൽ അനുഭവപ്പെടുന്ന ഓക്കാനം, വയറുവേദന എന്നിവ ഇല്ലാതാക്കുന്നതിനും ഇഞ്ചി ചായ സഹായിക്കും.
 
ചമോമൈൽ ടീ
ചമോമൈൽ ടീയിൽ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ചമോമൈൽ ടീ പേശികളുടെ വേദന ലഘൂകരിക്കാൻ സഹായിക്കും. ഇഞ്ചി പോലെ ചമോമൈലിലും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും. കഫീൻ രഹിത പാനീയങ്ങൾ ആർത്തവദിനങ്ങളിൽ നിങ്ങളെ വളരെ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കും. എന്നാൽ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ ആർത്തവദിനങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.