ആർത്തവം പലർക്കും മാനസികവും ശാരീരികവുമായ അസ്വസ്ഥതകളുടെ കാലമാണ്. ആർത്തവസമയത്ത് ശരീരം ദുർബലമാവുകയും ഈസ്ട്രജന്റെ അളവ് കുറയുകയും ചെയ്യും. ഇതുമൂലം, ഓക്കാനം, ഛർദ്ദി, ആസിഡ് റിഫ്ലക്സ്, തലകറക്കം, കഠിനമായ വയറുവേദന തുടങ്ങി നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർത്തവ വേദന കുറയ്ക്കാൻ
ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് വേദനയെ ചെറുക്കാൻ സഹായിക്കും. ‌ശരിയായ പോഷകങ്ങൾ ഉൾപ്പെട്ട ഭക്ഷണം കഴിക്കുക. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനും ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താനും ശ്രമിക്കുക. ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ ശരീരത്തിന് ലഭിക്കേണ്ട പോഷകങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


ഇരുമ്പ്
ആർത്തവ ചക്രത്തിൽ, ഒരു സ്ത്രീക്ക് 10 മുതൽ 35 മില്ലി ലിറ്റർ വരെ രക്തം നഷ്ടപ്പെടും. ഇത്രയും രക്തം നഷ്ടപ്പെടുന്നത് ഇരുമ്പിന്റെ കുറവിലേക്ക് നയിക്കുകയും വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. വിളർച്ച ഓക്കാനം, ക്ഷീണം എന്നീ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇരുമ്പ് 
അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹീമോഗ്ലോബിൻ, ഫെറിറ്റിൻ എന്നിവയുടെ അളവ് വർധിപ്പിക്കാൻ സഹായിക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതിലൂടെ, തലച്ചോറിലെ സെറോടോണിൻ വർധിക്കുകയും ഇത് വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഡാർക്ക് ചോക്ലേറ്റ്, ടോഫു, സൂര്യകാന്തി വിത്തുകൾ എന്നിവ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളിൽ ചിലതാണ്.


മഗ്നീഷ്യം
മഗ്നീഷ്യം അടങ്ങിയ ഭക്ഷണം ഉത്കണ്ഠ, സമ്മർദ്ദം, ടെൻഷൻ എന്നിവ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആർത്തവ സമയത്ത് ചീര, ബദാം, വാഴപ്പഴം തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. മിക്ക സ്ത്രീകൾക്കും ആർത്തവ സമയത്ത് മലബന്ധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മ​​ഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.


നാര്
നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ആർത്തവ സമയത്തെ തലവേദന, മലബന്ധം, മൂഡ് സ്വിങ്സ് എന്നിവയ്ക്ക് പരിഹാരമാകും. ആപ്പിൾ, ചിയ സീഡ്സ്, മധുരക്കിഴങ്ങ് എന്നിവ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളാണ്. നാരുകൾ അടങ്ങിയ ഭക്ഷണം ദഹനത്തിനും മികച്ചതാണ്. ഇത് ആർത്ത സമയത്തെ വയറു പെരുക്കൽ, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ചെറുക്കും.


വിറ്റാമിൻ ബി
വിറ്റാമിൻ ബി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവ വേദന ലഘൂകരിക്കുകയും ക്ഷീണം, ഉന്മേഷക്കുറവ് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിൻ ബി ധാരാളം അടങ്ങിയ മുട്ട, മത്സ്യം, കരൾ, നിലക്കടല തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.


കാത്സ്യം
സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവിൽ ആർത്തവ സമയത്ത് തുടർച്ചയായ ചാഞ്ചാട്ടം ഉണ്ടാകും. വയറുവേദന, മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവയെ പ്രതിരോധിക്കുന്നതിന് കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.