വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ വർധിക്കുന്ന ഉത്കണ്ഠയും വിശപ്പില്ലായ്മയുമാണ്. ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുന്നത് വിഷാദ രോ​ഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. കൃത്യമായ പോഷകാഹാരം കഴിക്കുന്നത് വിഷാദരോഗത്തിന്റെ തീവ്രത, ദൈർഘ്യം എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിശപ്പില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കുക, മധുരം കൂടുതലായി കഴിക്കുക തുടങ്ങിയവ വിഷാദരോ​ഗത്തിന്റെ ലക്ഷണങ്ങളാണ്. "വിഷാദത്തിന്റെ പല ലക്ഷണങ്ങളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വിഷാദരോഗത്തിൽ നിന്ന് കരകയറുന്നതിന് പോഷക ​ഗുണങ്ങൾ അടങ്ങിയ ഭക്ഷണ ക്രമത്തിലേക്ക് മാറേണ്ടതുണ്ട്'' പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.


വിഷാദരോ​ഗത്തെ നേരിടാൻ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ
ശുദ്ധീകരിച്ച പഞ്ചസാര
സംസ്കരിച്ച ഭക്ഷണങ്ങൾ
വളരെ ഉയർന്ന പ്രോട്ടീൻ ഡയറ്റുകൾ
കഫീൻ
മദ്യവും നിക്കോട്ടിനും



വിഷാദാവസ്ഥയിലായിരിക്കുമ്പോൾ, ചിലർ കൂടുതലായി ഭക്ഷണം കഴിക്കുന്നു. എന്നാൽ, ഇത് വിപരീത ഫലമാണ് നൽകുന്നത്. വിഷാദാവസ്ഥയിലായിരിക്കുമ്പോൾ ജങ്ക് ഫുഡ് കഴിക്കുന്നത് രോ​ഗാവസ്ഥ കൂടുതൽ വഷളാക്കും. വൈറ്റ് ഷുഗർ, മേപ്പിൾ സിറപ്പ്, ഫ്രക്ടോസ് തുടങ്ങിയ മധുരപലഹാരങ്ങൾ കഴിക്കുന്നത് വിപരീത ഫലം ചെയ്യും. വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്സ്യം തുടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ വിഷാദരോഗം ഒഴിവാക്കുന്നു. അരി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കാരറ്റ് ജ്യൂസ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ സെറോടോണിൻ പോലുള്ള തലച്ചോറിലെ രാസവസ്തുക്കൾ ഉണ്ടാക്കാൻ സഹായിക്കുന്നു, ഇത് മാനസികാവസ്ഥയെ ഉയർത്തുകയും ക്ഷേമവും സംതൃപ്തിയും നൽകുകയും ചെയ്യുന്നു. മത്തങ്ങ വിത്ത്, സൂര്യകാന്തി വിത്ത്, ഈവനിങ് പ്രിംറോസ് വിത്തുകൾ, ഗോതമ്പ്, ധാന്യങ്ങൾ, പച്ചക്കറികൾ, പച്ചമരുന്നുകൾ, സൈബീരിയൻ ജിൻസെങ്, നട്സ് എന്നിവയും ഭക്ഷണത്തിന്റെ ഭാ​ഗമാക്കുന്നത് ​ഗുണം ചെയ്യും. ആരോ​ഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും വിഷാദരോ​ഗത്തെ നേരിടാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.