ഉലുവ വിത്തുകൾ പല പരമ്പരാഗത പാചകരീതികളിലും ഒരു പ്രധാന ചേരുവയാണ്. ഉലുവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഉലുവ സഹായിക്കുന്നു. ഉലുവയിൽ കുതിർത്ത വെള്ളം ചെറുചൂടിൽ രാത്രി കുടിക്കുന്നത് കൂടുതൽ ഫലപ്രദമാകും. വിവിധ രോ​ഗങ്ങൾക്ക് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ് ഉലുവ.


COMMERCIAL BREAK
SCROLL TO CONTINUE READING

കുതിർത്ത ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ:
ദഹനം മെച്ചപ്പെടുത്തുന്നു: ഉലുവ ഒരു സ്വാഭാവിക ആന്റാസിഡായി ദഹനത്തെ സഹായിക്കുന്നു. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് വളരെ ​ഗുണം ചെയ്യും. എന്നാൽ വേനൽക്കാലത്ത് ഉലുവ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. മഴക്കാലത്തും ശൈത്യകാലത്തും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.


കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു: ഉലുവ വെള്ളം കുടിക്കുന്നതിന്റെ മറ്റൊരു ആരോഗ്യ ഗുണം കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നുവെന്നതാണ്. ഉലുവ വിത്തുകളിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.


ALSO READ: Mouth Ulcers: വായിലെ അൾസറിനെ പ്രതിരോധിക്കാൻ അ‍ഞ്ച് പ്രകൃതിദത്ത മാർ​ഗങ്ങൾ വീട്ടിൽ തന്നെ ചെയ്യാം


ആർത്തവസമയത്തെ വേദന കുറയ്ക്കുന്നു: ഉലുവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ആർത്തവ വേദനയ്ക്കും മറ്റ് പ്രശ്നങ്ങൾക്കും ആശ്വാസം നൽകും. ഉലുവ വിത്ത് കുതിർത്ത വെള്ളത്തിൽ ആൽക്കലോയിഡുകളുടെ സാന്നിധ്യം ഉണ്ട്. പഠനങ്ങൾ അനുസരിച്ച്, ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ ഉലുവ വെള്ളം സഹായിക്കും.


ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ഉലുവയുടെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയ്ക്കൽ. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിൽ ചൂട് ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്ന മിക്കവരും ഉലുവ വിത്ത് കുതിർത്ത വെള്ളം വെറും വയറ്റിൽ ഡിറ്റോക്സ് പാനീയമായി കഴിക്കുന്നു. എന്നിരുന്നാലും, ഇത് ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ്, ഡയറ്റീഷ്യനുമായി ബന്ധപ്പെടുക.


മുടിക്കും ചർമ്മത്തിനും ഗുണം ചെയ്യും: ഉലുവയിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു സംയുക്തമായ ഡയോസ്ജെനിൻ അടങ്ങിയിട്ടുണ്ട്. ഈ സ്വഭാവസവിശേഷതകൾ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതും കേടുപാടുകൾ ഇല്ലാത്തതുമായി നിലനിർത്താൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.