Migraine: മൈഗ്രേൻ തടയാം ഈ വീട്ടുവൈദ്യങ്ങളിലൂടെ
മൈഗ്രേനിൽ നിന്ന് മുക്തി നേടാൻ നമ്മൾ പലവഴിയും തേടും. അതിന് പ്രതിവിധി നമ്മുടെ വീടുകളിൽ തന്നെയുണ്ട്.
ചെറിയ ഒരു തലവേദന വന്നാൽ മതി പിന്നെ അന്നത്തെ ദിവസം മുഴുവൻ നമ്മൾ അസ്വസ്ഥാരാകും. അത് ഉറപ്പായും നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. അപ്പോൾ മൈഗ്രേൻ തലവേദന വന്നാലോ? പിന്നെ പറയേണ്ട കാര്യമില്ല. തലവേദന, ഓക്കാനം, എന്നിവ ഉണ്ടാകാം. പ്രകാശത്തോടുള്ള തീവ്രമായ സംവേദനക്ഷമത (ഫോട്ടോഫോബിയ), ശബ്ദം (ഫോണോഫോബിയ) എന്നിവയൊക്കെ മൈഗ്രൈൻ ഉണ്ടാവുന്നതിനു കാരണമാകാറുണ്ട്.
മൈഗ്രേൻ ആണെങ്കിൽ തലയുടെ ഒരു വശത്ത് ആയിരിക്കും കടുത്ത വേദന അനുഭവപ്പെടുന്നത്. മൈഗ്രേനിൽ നിന്ന് മുക്തി നേടാൻ നമ്മൾ പലവഴിയും തേടും. അതിന് പ്രതിവിധി നമ്മുടെ വീടുകളിൽ തന്നെയുണ്ട്. മൈഗ്രേൻ തടയാൻ അല്ലെങ്കിൽ അതിന്റെ തീവ്രതയും ദൈർഘ്യവും കുറയ്ക്കാൻ ഈ ഹോം തെറാപ്പികൾ സഹായിച്ചേക്കാം.
ചില ഭക്ഷണങ്ങൾ ഒഴിവാക്കുക
മൈഗ്രേൻ തടയുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന ഘടകമാണ്. പല ഭക്ഷണപാനീയങ്ങളും മൈഗ്രേനുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങൾ തലവേദനയുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചോക്ലേറ്റ് , റെഡ് വൈന്‍, ചീസ്, പ്രോസസ് ചെയ്ത മാംസം എന്നിവ ഒഴിവാക്കുക. ഹോട്ട് ഡോഗ്, ഡെലി മീറ്റ്സ്, ബേക്കൺ, സോസേജ് എന്നിവയുൾപ്പെടെ നൈട്രേറ്റുകളുള്ള ഭക്ഷണങ്ങളും മൈഗ്രേന് കാരണമാകുന്നു.
മൈഗ്രേൻ തടയാനുള്ള മാർഗങ്ങൾ
അക്യുപങ്ചർ
വളരെ നേർത്ത സൂചികൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തി ചികിത്സിക്കുക എന്നതാണ് അക്യുപങ്ചർ ചികിത്സാരീതി.
പെപ്പർമിന്റ് ഓയിൽ ഉപയോഗിക്കുക
പെപ്പർമിന്റ് ഓയിലിൽ അടങ്ങിയിരിക്കുന്ന മെന്തോൾ എന്ന തന്മാത്ര മൈഗ്രെയ്ൻ ലക്ഷണങ്ങളെ തടയാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
ഇഞ്ചി കഴിക്കുക
ഇഞ്ചി കഴിക്കുന്നതിലൂടെ മൈഗ്രേൻ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ മാറ്റാൻ കഴിയും.
യോഗ
ശ്വസനം, ധ്യാനം, വ്യായാമം എന്നിവയിലൂടെ യോഗ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...