തിരുവനന്തപുരം: കൊടും ചൂടാണ് അന്തരീഷത്തിൽ പെട്ടെന്നുള്ള സാധ്യത എന്ന നിലയിൽ ഏറ്റവും അധികം പേരും ആശ്രയിക്കുന്നത് കുപ്പി വെള്ളത്തിനെയാണ്. എന്നാൽ കുപ്പിവെള്ളം ശുദ്ധമാണോ? അല്ലെങ്കിൽ അത് ഉറപ്പിക്കാൻ എന്തൊക്കെ ചെയ്യണം എന്നിവയാണ് പരിശോധിക്കുന്നത്.  സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് തന്നിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുന്നതാണ്. വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.



ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1.കുപ്പിവെള്ളത്തിൽ ഐഎസ്ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.


2. പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പു വരുത്തണം


3. കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക


4. വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്


5. കടകളിൽ വെയിൽ ഏൽക്കുന്ന രീതിയിൽ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ    സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങൾ വാങ്ങിക്കാതിരിക്കുക.


6. കുടിവെള്ളം, മറ്റു ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വെയിൽ കൊള്ളുന്ന രീതിയിൽ കടകളിൽ തൂക്കി ഇടുന്നതും വെയിൽ ഏൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ട് പോകുന്നതും വളരെ ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കും.


7. അധിക നേരം പ്ലാസ്റ്റിക് കുപ്പികൾ വെയിൽ ഏൽക്കുമ്പോൾ അതിൽ നിന്നും കെമിക്കൽ ലീക്കുണ്ടായി ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ട്


8. വെയിൽ ഏൽക്കുന്ന രീതിയിൽ തുറന്ന വാഹനങ്ങളിൽ കുപ്പിവെള്ളവും മറ്റ് പാനീയങ്ങളും വിതരണത്തിനായി കൊണ്ട് പോകരുത്



വെള്ളം കുടി കുറയ്ക്കേണ്ട


ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം കുടിക്കുന്നവരും ശ്രദ്ധിക്കണം. ചൂട് കാലമായതിനാൽ നിർജലീകരണത്തിന് സാധ്യതയേറെയാണ്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കണം. കുടിയ്ക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തി കുടിയ്ക്കുക. ശുദ്ധജലത്തിൽ നിന്നുമുണ്ടാക്കിയ ഐസ് മാത്രമേ പാനീയങ്ങളിൽ ഉപയോഗിക്കാവൂ. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.