Mineral Water Ration Shops | പുറത്ത് 20, റേഷൻ കട വഴി 10 രൂപയ്ക്ക് മിനറൽ വാട്ടർ; അനുമതി
ബ്രാൻഡുകളാണെങ്കിലും വിലയിൽ മാറ്റമില്ല 1 ലിറ്ററിന് 20 രൂപയും അര ലിറ്ററിന് 10 രൂപയുമാണ് ബിസ്ലറിയുടെ വിൽപ്പന വില
തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ വിവിധ റേഷൻ കടകൾ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളവും ലഭിക്കും. ഇതിന് അനുമതി സർക്കാർ നൽകി കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഐഐഡിസി) കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹില്ലി അക്വാ (കുപ്പിവെള്ളം)യാണ് റേഷന്‍കടകള്‍വഴി 10 രൂപയ്ക്ക് വില്‍ക്കുന്നത്. പുറത്ത് ഒരു കുപ്പി വെള്ളത്തിന് വില 20 രൂപയാണ്.
ബ്രാൻഡുകളാണെങ്കിലും വിലയിൽ മാറ്റമില്ല 1 ലിറ്ററിന് 20 രൂപയും അര ലിറ്ററിന് 10 രൂപയുമാണ് ബിസ്ലറിയുടെ വിൽപ്പന വില. 2 ലിറ്റർ വെള്ളത്തിന് 30 രൂപയും 5 ലി, 10 ലി ക്യാനുകൾക്ക് യഥാക്രമം 70, 110 എന്നിങ്ങനെയുമാണ് നിരക്കുകൾ. ചെറിയ നിരക്കിൽ കുടിവെള്ളം എത്തുന്നതോടോ കൂടുതൽ ആളുകൾ വാങ്ങിയേക്കുമെന്നാണ് പ്രതീക്ഷ.
മന്ത്രി ജി ആര്‍ അനില്‍ ആണ് കെഐഐഡിസിയുടെ അപേക്ഷക്ക് അനുമതി നൽകിയത്. വിതരണത്തിന് കെഐഐഡിസിയുമായി ധാരണാപത്രവും ഒപ്പുവയ്ക്കും. എട്ടു രൂപക്കായിരിക്കണം കെഐഐഡിസി കുപ്പിവെള്ളം എത്തിച്ച് നൽകേണ്ടത്. മുൻപ് സംസ്ഥാനത്തെ ജയിലുകൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ ഹില്ലി അക്വ 10 രൂപക്ക് വിൽപ്പന നടത്തിയിരുന്നു.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.