`കയ്യോന്നി` ഗുണങ്ങൾ അറിയാതെ പോകരുത്
തലമുടി വളരാനും താരനെ നിയന്ത്രിക്കാനും ഉള്ള കയ്യോന്നിയുടെ കഴിവുകൾ മിക്കവാറും എല്ലാവർക്കും അറിയാം. ഉദരകൃമിക്കും ശരീരവേദനയ്ക്കും വളരെ ഫലപ്രദമാണ് കയ്യോന്നി. വ്രണങ്ങൾ കരിയാനും കയ്യോന്നി ഫലപ്രദമാണ്
കയ്യോന്നി അതവാ ഭൃംഗരാജ് വളരെ പ്രയോജനപ്രദവും പഴക്കമുള്ളതുമായ ഔഷധ സസ്യമാണ്. കയ്യോന്നിയിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ , ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന ആൻറി ബാക്ടീരിയൽ ഘടകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, വേദനസംഹാരികൾ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. കയ്യോന്നി ഉപയോഗിക്കുന്നതിലൂടെ ശരീരത്തെ പല അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. ഇതിലുള്ള ഗുണങ്ങൾ വേദനസംഹാരിയായും പ്രവർത്തിക്കുന്നു, ശരീരത്തിലെ വീക്കം, മലബന്ധം, ശരീരത്തിലെ വേദന എന്നിവ ഇല്ലാതാക്കാൻ കയ്യോന്നിക്ക് സാധിക്കും.
1കയ്യോന്നിയിൽ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ചേരുവകൾ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ കയ്യോന്നിയുടെ നീര് കഴിക്കുന്നത് നല്ലതാണ്.
2കയ്യോന്നി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു. കയ്യോന്നി ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയ്ക്കും, അകാലനരയ്ക്കും, മുടികൊഴിച്ചലിനും പരിഹാരമാണ് . ഇതിൽ ആന്റിഓക്‌സിഡന്റും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഉള്ളതിനാൽ, തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ താരൻ അകറ്റുകയും മുടിക്ക് തിളക്കവും കറുപ്പും കട്ടിയുള്ളതുമാക്കുകയും ചെയ്യുന്നു.
3 കയ്യോന്നിയിൽ ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി, വേദനസംഹാരിയായ ഗുണങ്ങളുണ്ട്, ഇത് പല്ലിന്റെയും മോണയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നു. പല്ലിന് വേദനയോ മോണ വീക്കത്തിന്റെ പ്രശ്നമോ ഉണ്ടെങ്കിലോ, കയ്യോനി കഴിക്കാം. ഇതിലെ പോഷകങ്ങൾ പല്ലിന്റെ മഞ്ഞനിറവും നീക്കം ചെയ്യുന്നു.
4 മഞ്ഞുകാലത്ത് തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാൽ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, കയ്യോന്നിയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഈ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. വൈറസുകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ ഫംഗസുകൾ എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് കയ്യോന്നി സംരക്ഷിക്കുന്നു. ഇതിന്റെ പൊടി കഴിച്ചാൽ ജലദോഷം, ചുമ, കഫം തുടങ്ങിയവ കുറയും.
5 മൈഗ്രേൻ ബാധിച്ച ആളുകൾക്കും കയ്യോന്നി ഉപയോഗിക്കുന്നത് വളരെ പ്രയോജനകരമാണ്. ആന്റിഓക്‌സിഡന്റ്, ഫ്ലേവനോയിഡ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ കാരണം ഇത് മൈഗ്രേൻ വേദന ഇല്ലാതാക്കുന്നു. തലവേദനയിൽ നിന്ന് ആശ്വാസവും കിട്ടുന്നു.
6 കരളിനു നല്ല ടോണിക് ആയും ആയുര്‍വേദത്തില്‍ കയ്യോന്നി ഉപയോഗിക്കുന്നുണ്ട്.
7വാതസംബന്ധമായ സര്‍വ്വരോഗങ്ങള്‍ക്കും ഫലപ്രദമാണ്.
മലയാളത്തില്‍ - കരിയലാങ്കണ്ണി, കയ്യെണ്ണ, കയ്യന്ന്യം, കഞ്ഞുണ്യം, ജലബൃംഗ എന്നും കയ്യോന്നി അറിയപ്പെടുന്നു. ജലം സുലഭമായി ലഭിക്കുന്ന സ്ഥലങ്ങളിൽ കയ്യോന്നി കൂടുതലായും കണ്ടു വരുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കയ്യോന്നി ലഭിക്കും. കയ്യോന്നിയുടെ പുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ള, മഞ്ഞ, നീല എന്നിങ്ങനെ മൂന്നിനങ്ങള്‍ ഉണ്ട്. ഇതില്‍ വെള്ളയിനം ആണ് കേരളത്തില്‍ കാണപ്പെടുന്നത്. 70 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ തണ്ട് വളരെ മൃദുവും വെളുത്ത നനുത്ത രോമങ്ങള്‍ നിറഞ്ഞതുമാണ്. കയ്യോന്നി ചെടിക്ക് ശാഖകള്‍ കുറവാണ് .ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...