Monkeypox Diet: കൊറോണ മഹാമാരിയുടെ ഭീതി മാറും മുന്‍പ്  രാജ്യത്ത് മറ്റൊരു രോഗം, മങ്കിപോക്സ്   സ്ഥിരീകരിച്ചിരിയ്ക്കുകയാണ്. ഭയക്കേണ്ടതില്ല എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുവെങ്കിലും  രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പനിയോടൊപ്പം ശരീരത്തില്‍ തടുപ്പുകള്‍, അല്ലെങ്കില്‍ കുമിളകള്‍, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാന്‍ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആരോഗ്യ വിദഗ്ധനെ സമീപിക്കണം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം.  രാജ്യത്ത് ഇതിനോടകം രണ്ടു പേര്‍ക്കാണ്  മങ്കിപോക്സ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്‌.  


Also Read: Monsoon Hair Care Tips: മഴക്കാലത്ത് മുടി എങ്ങിനെ സംരക്ഷിക്കാം?  


നിങ്ങൾക്ക് മങ്കിപോക്സ് ഉണ്ടെന്ന് കണ്ടെത്തിയാൽ ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. അതായത്, സമീകൃതാഹാരം കഴിക്കുകയും വിശ്രമിക്കുകയും ദ്രാവക പദാര്‍ത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയും വേണം. 
മങ്കിപോക്സില്‍ നിന്ന് എളുപ്പം സുഖം പ്രാപിക്കാന്‍ സഹായിയ്ക്കുന്ന ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്? ഏതൊക്കെ ഭക്ഷണമാണ് ദിനം പ്രതിയുള്ള ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് എന്താണ് എന്നറിയാം.... 


Also Read:  Monsoon Health Tips: മഴക്കാലത്ത് അടുക്കളയില്‍ വേണം ഈ 5 സാധനങ്ങള്‍


മങ്കിപോക്സില്‍ നിന്ന് എളുപ്പം സുഖം പ്രാപിക്കാന്‍ സഹായിയ്ക്കുന്ന 5  ഭക്ഷണ പദാര്‍ത്ഥങ്ങള്‍  ഇവയാണ്... 


പുതിന (Mint) 


വിവിധ രോഗങ്ങൾക്കുള്ള ഒരു ഉത്തമ പ്രതിവിധിയാണ് പുതിന. പുതിനയുടെ  പ്രധാന സംയുക്തങ്ങളിലൊന്നായ മെന്തോൾ പേശികളെയും ദഹനനാളത്തെയും സുഖം പ്രദാനം ചെയ്യുന്ന ഒന്നാണ്.  കൂടാതെ, ഇത്   തൊണ്ട വേദന, ഭക്ഷണം ഇറക്കുവാന്‍ പ്രയാസം  തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. സൈനസ് അണുബാധ, ചുമ, തൊണ്ട യടപ്പ്, ആസ്ത്മ തുടങ്ങിയ സാധാരണ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുതിന  ഏറെ സഹായകമാണ്.


പുതിന ഉപയോഗിച്ച്  സലാഡുകൾ, ഫ്രൂട്ട് സലാഡുകൾ, ചാട്നികള്‍, കറികൾ, സൂപ്പുകൾ  എന്നിവ ഉണ്ടാക്കാം.  


വഴനയില  (Bay leaf) 


വഴന ഇലകൾ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ഡൈയൂററ്റിക്, ദഹന ഗുണങ്ങൾ ഉള്ളവയാണ്. വർഷങ്ങളായി, ചുമ, പനി, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ചികിത്സിക്കാൻ ഇവ ഉപയോഗിക്കുന്നു. കൂടാതെ, വയറിളക്കം, ഗ്യാസ്, ഓക്കാനം തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് നല്ല ഒരു പരിഹാരമാണ് ഇത്. ഇതള്‍ അടങ്ങിയിരിയ്കുന്ന  യൂജെനോൾ എന്ന ഒരു പദാർത്ഥം  വേദന സംഹാരിയായും ആന്റിസെപ്റ്റിക് ആയും ഉപയോഗിക്കുന്നു.


ഫ്രഷ് ബേസിൽ (Fresh basil)


രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും തലവേദന ശമിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ബേസില്‍. ഇത്  ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


സെലിനിയം (Selenium)


അണുബാധയിൽ നിന്നും സംരക്ഷണം നൽകുന്ന ഒരു അവശ്യ പോഷകമാണ് സെലിനിയം.   ബ്രസീൽ പരിപ്പ്, മുട്ട, സീഫുഡ്, ചിക്കൻ, മത്സ്യം, ഷെൽഫിഷ് മുതലായവയില്‍  സെലിനിയം ധാരാളം അടങ്ങിയിരിയ്ക്കുന്നു.  


വിറ്റാമിൻ സി (Vitamin C) 


വിവിധ സെല്ലുലാർ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന വിറ്റാമിൻ സിക്ക് ആരോഗ്യപരമായ ഗുണങ്ങളുണ്ട്.  നെല്ലിക്ക, നാരങ്ങ, ചെറി, പേര, മുന്തിരി, ഓറഞ്ച്, മധുരനാരങ്ങ, പപ്പായ, പൈനാപ്പിൾ തുടങ്ങിയവ വൈറ്റമിൻ സി  ധാരാളം അടങ്ങിയ ഭക്ഷണങ്ങളാ ആണ്.  ഇവ നിങ്ങളുടെ  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ഉത്തമമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.