മൺസൂൺ ഡയറ്റ്: മൺസൂൺ സീസൺ എത്തി, കത്തുന്ന ചൂടിൽ നിന്ന് ആശ്വാസമായി നനുത്ത മഴയും എത്തി. എന്നിരുന്നാലും, ഈ സീസണിൽ പലതരം ആരോഗ്യപ്രശ്നങ്ങളും സാധാരണമാണ്. ഡെങ്കിപ്പനി, മലേറിയ, സീസണൽ ഇൻഫ്ലുവൻസ, ടൈഫോയ്ഡ് എന്നിവയുൾപ്പെടെ കൊതുകുകൾ പരത്തുന്ന രോഗങ്ങളുടെ ഉയർന്ന വ്യാപനമാണ് മഴക്കാലത്തെ ദുരിതപൂർണമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൺസൂൺ വിവിധതരം അണുബാധകളും കോളറ, മലേറിയ തുടങ്ങിയ രോഗങ്ങളും പടരുന്നതിന് കാരണമാകും. എന്നാൽ ഭക്ഷണത്തിൽ പഴങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നത് അണുബാധകളെ ചെറുക്കാനും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. മഴക്കാലത്തും ശരീരത്തെ ആരോഗ്യമുള്ളതായി നിലനിർത്താൻ സഹായിക്കുന്ന പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


മൺസൂൺ കാലത്ത് നിങ്ങൾ നിർബന്ധമായും കഴിക്കേണ്ട അഞ്ച് പഴങ്ങൾ ഇവയാണ്


പീച്ച്: അവയിൽ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. ഒന്നുകിൽ നിങ്ങൾക്ക് ഇത് അസംസ്കൃതമായി കഴിക്കാം അല്ലെങ്കിൽ സാലഡിൽ ചേർത്തോ അല്ലെങ്കിൽ പൾപ്പ് ആയോ കഴിക്കാം. വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോളേറ്റ്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ ഒരു മികച്ച ഉറവിടമാണിത്. ഈ പോഷകങ്ങളെല്ലാം മഴക്കാലത്ത് ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ ഏറെ സഹായകമാണ്.


ലിച്ചി: ലിച്ചിപ്പഴം ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതാണ്. ഇത് ആസ്മ രോ​ഗികൾക്ക് വളരെയധികം ​ഗുണം ചെയ്യും. മാത്രമല്ല വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. രോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ലിച്ചി ശരീരത്തെ സഹായിക്കുന്നു. ലിച്ചിയിലെ വിറ്റാമിൻ സി മഴക്കാലത്ത് പിടിപെടാൻ വളരെയധികം സാധ്യതയുള്ള ജലദോഷത്തെ ചെറുത്ത് നിൽക്കാൻ സഹായിക്കുന്നു.


പ്ലം: പ്ലം വളരെയധികം ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള പഴമാണ്. അവയിൽ അടങ്ങിയിരിക്കുന്ന ചുവപ്പ്-നീല പിഗ്മെന്റ് (ആന്തോസയാനിൻ) ക്യാൻസറിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും. മഴക്കാലത്ത്, നിങ്ങളുടെ ശരീരം അണുബാധയ്ക്കും ജലജന്യ രോഗങ്ങൾക്കും കൂടുതൽ ഇരയാകുന്നു, ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ, ഫിറ്റ്നസ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.


ചെറി: അവ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്, അവ ഫ്രീ റാഡിക്കലുകളാൽ നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകൾ തടയുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. അവ ശക്തമായ കാൻസർ വിരുദ്ധ ​ഗുണങ്ങൾ ഉള്ളവയുമാണ്. ഇതുകൂടാതെ, മഴക്കാലത്ത് വർദ്ധിച്ചുവരുന്ന സന്ധിവാതത്തിന്റെ വേദന ഒഴിവാക്കുന്നതിനും സഹായിക്കുന്നു.


ഞാവൽ പഴം: ഞാവൽ പഴത്തിൽ കലോറി കുറവാണ്. അവയിൽ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. ഇരുമ്പ്, ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിനുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് ഞാവൽ പഴം. മഴക്കാലത്ത് ഈ പഴം കഴിക്കുന്നത് മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന രോഗങ്ങൾക്കും ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കും.


മൺസൂൺ ആസ്വദിക്കാനുള്ള ഒരു നല്ല സമയമാണെങ്കിലും, നിങ്ങൾ സ്വയം ആരോ​ഗ്യം നന്നായി ശ്രദ്ധിക്കുകയും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുകയും വേണം. അതുവഴി ജലദോഷം, ചുമ, വയറ്റിലെ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.