Monsoon Hair Care: മണ്‍സൂണ്‍ കാലത്ത് നല്‍കാം മുടിയ്ക്ക് കൂടുതല്‍ പരിചരണം
Monsoon Hair Care: മഴക്കാലത്ത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഈർപ്പം തടയാൻ സഹായിക്കുന്ന ഒരു ഹൈഡ്രേറ്റിംഗ് കണ്ടീഷണറും ഉപയോഗിക്കാം. ആഴ്‌ചയിലൊരിക്കൽ ഹെയര്‍ സ്പാ പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നന്നായിരിയ്ക്കും.
Monsoon Hair Care Tips: കടുത്ത വേനലിന് ശേഷം മഴക്കാലം ആരംഭിക്കുമ്പോള്‍ മഴയത്ത് നനയാനും മുടി അഴിച്ചിട്ട് ഒന്ന് തിമിര്‍ക്കാനുമൊക്കെ തോന്നും. ഇത് നമുക്ക് സന്തോഷം നല്‍കുന്ന കാര്യമാണ് എങ്കിലും നമ്മുടെ മുടിയ്ക്ക് ചിലപ്പോള്‍ അത് ദോഷം ചെയ്യാം.
അതായത്, മഴക്കാലത്ത് മുടിയ്ക്ക് ഏറെ സംരക്ഷണം ആവശ്യമാണ്. കാരണം, കൂടെക്കൂടെ നനയുന്ന സാഹചര്യത്തില്‍ മുടി ശുദ്ധ വെള്ളത്തില്‍ കഴുകേണ്ടതും അനിവാര്യമാണ്. എന്നാല്‍, ദിവസേന ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതല്ല, അതിനാല്‍, ആഴ്ചയില്‍ 3 തവണയെങ്കിലും ഷാംപൂ ഉപയോഗിച്ച് മുടി കഴുകാന്‍ ശ്രദ്ധിക്കുക.
കൂടാതെ, മഴക്കാലത്ത് മുടിയ്ക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാം. അതായത്, മുടി കൊഴിച്ചില്‍, മുടി വളരെ ഡ്രൈ ആവുക തുടങ്ങിയവ ചില സാധാരണ പ്രശ്നങ്ങളാണ്. വായുവിലെ ഈർപ്പം വർദ്ധിക്കുന്നതിനാൽ മഴക്കാലത്ത് മുടി നിയന്ത്രിക്കുന്നത് ഒരു വെല്ലുവിളിയാണ്. മഴക്കാലത്ത് നിങ്ങളുടെ മുടി മിനുസമുള്ളതും തിളക്കമുള്ളതുമാക്കി നിലനിർത്താന്‍ സഹായിക്കുന്ന ചില നുറുങ്ങുകൾ അറിയാം.
മഴക്കാലത്ത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഈർപ്പം തടയാൻ സഹായിക്കുന്ന ഒരു ഹൈഡ്രേറ്റിംഗ് കണ്ടീഷണറും ഉപയോഗിക്കാം. മുടിയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിന് ആഴ്‌ചയിലൊരിക്കൽ ഹെയര്‍ സ്പാ പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നന്നായിരിയ്ക്കും.
മഴക്കാലത്ത് മുടി ദിവസവും ഷാംപൂ ചെയ്യുന്നത് നല്ലതല്ല. കൂടാതെ ഷാംപൂ ഉപയോഗിച്ച് കഴിഞ്ഞാല്‍ നന്നായി മുടി കഴുകാന്‍ ശ്രദ്ധിക്കണം. ആഴ്ചയില്‍ മൂന്ന് തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.
മുടിയ്ക്ക് നല്ല ഓയില്‍ മസാജ് നല്‍കുന്നത് നല്ലതാണ്. ഇതിന് വെളിച്ചെണ്ണയാണ് ഏറ്റവും ഉത്തമം. മുടിയില്‍ എണ്ണ തേച്ച് നന്നായി മസാജ് ചെയ്തശേഷം 2 - 3 മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
അധികം കെമിക്കല്‍സ് അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിയ്ക്കുക. ഇത് മുടിയ്ക്ക് ഏറെ ദോഷം ചെയ്യും.
ഹെയര്‍ സ്പ്രേ കഴിവതും കുറച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇനി ഉപയോഗിച്ചാല്‍ തന്നെ മുടി നന്നായി കഴുകി വൃത്തിയാക്കണം.
നനഞ്ഞ മുടി കെട്ടിവയ്ക്കതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ഫംഗസ് ബാധയ്ക്ക് കാരണമാകും.
അധിക പോഷണവും ജലാംശവും നൽകുന്നതിന് ആഴ്‌ചയിൽ ഒരിക്കലെങ്കിലും നിങ്ങളുടെ മുടിക്ക് ആഴത്തിലുള്ള കണ്ടീഷനിംഗ് ചികിത്സകൾ നൽകുക. ഇതിനായി ഡീപ് കണ്ടീഷണർ അല്ലെങ്കില്‍ വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ പരീക്ഷിക്കാം. ഇത് മുടിയുടെ ഘടന മെച്ചപ്പെടുത്താന്‍ സഹായിക്കും.
മഴക്കാലത്ത് അമിതമായ ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക. സ്‌ട്രെയ്‌റ്റനറുകളും കേളിംഗ് അയണുകളും പോലുള്ള ഹീറ്റ് സ്‌റ്റൈലിംഗ് ടൂളുകൾ നിങ്ങളുടെ മുടിയിൽ നിന്ന് ഈർപ്പം നീക്കം ചെയ്യും. ഇത് മുടി കൂടുതല്‍ വരണ്ടതാക്കി മാറ്റും. മൺസൂൺ സീസണിൽ ഹീറ്റ് സ്റ്റൈലിംഗ് ടൂളുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇനി അഥവാ ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ, അതിന് മുന്‍പ് ഒരു ചൂട് സംരക്ഷണ സ്പ്രേ പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.
മുടി നന്നായി കഴുകിയ ശേഷം സെറം അല്ലെങ്കിൽ ഹെയർ ഓയിൽ പുരട്ടാന്‍ ശ്രദ്ധിക്കുക.
ടവൽ ഡ്രൈയിംഗ് ഒഴിവാക്കുക. പകരം നിങ്ങളുടെ മുടിയിൽ നിന്ന് അധിക വെള്ളം പതുക്കെ പിഴിഞ്ഞെടുക്കുക. നിങ്ങളുടെ മുടി തടവുന്നതിന് പകരം സാവധാനം ഉണക്കുക.
ഈർപ്പത്തിന്‍റെ എക്സ്പോഷർ കുറയ്ക്കാന്‍ സഹായിയ്ക്കുന്ന സംരക്ഷിത ഹെയർസ്റ്റൈലുകൾ തിരഞ്ഞെടുക്കുക.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക, മത്സ്യം, അണ്ടിപ്പരിപ്പ് എന്നിവ നിങ്ങളുടെ തലമുടിയെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ, മുടിയുടെ ഉള്ളിൽ നിന്ന് ജലാംശം വർദ്ധിപ്പിക്കുന്നതിന് ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...