Monsoon Hair Care Tips: മഴക്കാലമെന്നാല്‍ അസുഖങ്ങള്‍ വരുന്ന കാലമാണ്. അതായത്, ചിലര്‍ക്ക് ഒരു ചെറിയ മഴ നനഞ്ഞാല്‍ മതി  പനി,  ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന അങ്ങിനെ ചെറിയ അസുഖങ്ങള്‍ പിടിപെടാം.  മഴക്കാലത്ത്  അസുഖങ്ങള്‍ വരാതിരിക്കാന്‍  നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, മഴക്കാലത്ത്  ആരോഗ്യത്തിന് നല്‍കുന്ന ശ്രദ്ധ പോലെതന്നെ മുടിയ്ക്കും ശ്രദ്ധ ആവശ്യമാണ്.     അതായത് മൺസൂൺ കാലത്ത് മുടിയ്ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്.  മണ്‍സൂണ്‍ കാലത്ത് മുടി ഏറെ പരുക്കനായി മാറാറുണ്ട്. ഇത് മുടിയിലെ ഈര്‍പ്പം, മുടിയുടെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിയ്ക്കും.  കളര്‍ ചെയ്ത  മുടിയ്ക്കും  ചുരുണ്ട മുടിയ്ക്കും മഴക്കാലത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഇത്തരം മുടികള്‍ ഓരോ തവണ കഴുകുമ്പോഴും കണ്ടീഷനിംഗ് ചെയ്യേണ്ടതും ആവശ്യമാണ്.


Also Read:  Monsoon Health Tips: മഴക്കാലത്ത് അടുക്കളയില്‍ വേണം ഈ 5 സാധനങ്ങള്‍


എന്നാല്‍, മുടിയുടെ സംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന  ഷാംപൂ, കണ്ടീഷണര്‍ എന്നിവ കെമിക്കലുകള്‍ അടങ്ങിയതാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  അല്ലെങ്കില്‍ നാം മുടിയ്ക്  നല്‍കുന്ന പരിചരണം വിപരീത ഫലമായിരിയ്ക്കും നല്‍കുക. 


മഴക്കാലത്ത്‌ മുടിയുടെ പരിചരണത്തിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക


1.  മഴക്കാലത്ത്‌  എന്നും മുടി കഴുകുന്നത് ഒഴിവാക്കാം, ഒന്നിടവിട്ട ദിവസങ്ങളില്‍ മുടി കഴുകി  യോജിച്ച കണ്ടീഷണര്‍ ഉപയോഗിക്കാം.  


2.  ഡ്രയർ ഉപയോഗിക്കാതെ സ്വാഭാവിക രീതിയിൽ തന്നെ മുടി ഉണക്കുക., കൂടാതെ, മുടി ചീകാനായി പല്ലകന്ന, വൃത്തിയുള്ള ചീപ്പ് മാത്രം ഉപയോഗിക്കുക. 


3. മഴ വെള്ളത്തില്‍ മുടി നനഞ്ഞുവെങ്കില്‍ തീര്‍ച്ചയായും  ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. കാരണം മഴവെള്ളം തലമുടിയുടെ ആരോഗ്യത്തിനു നല്ലതല്ല. 


4. ഉറങ്ങുമ്പോള്‍ സാറ്റിന്‍ തലയിണ ഉപയോഗിക്കാം  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ