Monsoon Health Tips: മഴക്കാലത്ത് അടുക്കളയില്‍ വേണം ഈ 5 സാധനങ്ങള്‍
മഴക്കാലമെന്നാല്‍ മഴ നനഞ്ഞാല്‍ പനി പിടിയ്ക്കുന്ന കാലം... മഴ തുടങ്ങുന്നതോടെ പനി, ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന അങ്ങിനെ ചെറിയ അസുഖങ്ങള്‍ പിടിപെടുന്ന സമയമാണ്. അതുകൂടാതെ, കൊതുക് പരത്തുന്ന അസുഖങ്ങള്‍ വേറെയും.
Monsoon Health Tips: മഴക്കാലമെന്നാല്‍ മഴ നനഞ്ഞാല്‍ പനി പിടിയ്ക്കുന്ന കാലം... മഴ തുടങ്ങുന്നതോടെ പനി, ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന അങ്ങിനെ ചെറിയ അസുഖങ്ങള്‍ പിടിപെടുന്ന സമയമാണ്. അതുകൂടാതെ, കൊതുക് പരത്തുന്ന അസുഖങ്ങള്‍ വേറെയും.
മഴക്കാലം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു സമയമാണ്. മഴ ആസ്വദിക്കാം, ഒപ്പം മഴ നല്‍കുന്ന ചെറിയ തണുപ്പ്, ഒപ്പം ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും ആസ്വദിക്കാം... എന്നാല്‍, മഴക്കാലത്തിന്‍റെ ഏറ്റവും വലിയ ബുദ്ധിമുട്ട് ഈ കാലാവസ്ഥയില്‍ പിടിപെടുന്ന ചെറിയ ചെറിയ രോഗങ്ങളാണ്. ഗുരുതരമല്ല എങ്കിലും പിടിപെട്ടാല്‍ മാറാന്‍ വൈകും എന്നതാണ് ഈ കാലാവസ്ഥയില്‍ രോഗം പിടിപെട്ടാലുള്ള പ്രത്യേകത.
Also Read: Grey Hair: വെറും 5 നുറുങ്ങുകൾ, അകാല നരയോട് ബൈ ബൈ പറയാം
എന്നാല്‍, മഴക്കാലത്ത് ഉണ്ടാകുന്ന ഇത്തരം ചെറിയ അസുഖങ്ങള്‍ പിടിപെടാതിരിക്കാന്‍ നമുക്ക് അവശ്യം വേണ്ടത് നല്ല രോഗപ്രതിരോധ ശേഷിയാണ്. ഇതിന് ശരിയായ ഭക്ഷണ ക്രമവും വ്യായാമവും നല്ല ഉറക്കവും അനിവാര്യമാണ്. മഴക്കാലത്ത് ഉണ്ടാകുന്ന ഇത്തരം സാധാരണ അണുബാധകള്‍ ഒഴിവാക്കുന്നതിന് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തണം. അതിനായി ത്തു ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യമാണ്.
എന്നാല്‍, അണുബാധകളൊഴിവാക്കാന്‍ ചില സാധനങ്ങള്‍ എപ്പോഴും വീട്ടില്‍ സൂക്ഷിക്കണം. അറിയാം ആ സാധനങ്ങള്‍ എന്തൊക്കെയെന്ന്...
1. തുളസിച്ചെടി
മിക്ക വീടുകളിലും തുളസിച്ചെടി വളര്‍ത്താറുണ്ട്. ഒരു ഔഷധചെടി എന്ന നിലയിലാണ് നാം തുളസിയെ കാണുന്നത്. ഇത് ചായയിലോ വെള്ളത്തിലോ ചേര്‍ത്ത് തിളപ്പിച്ച് കഴിയ്ക്കാം. വെറും വയറ്റില്‍ തുളസിയില കഴിയ്ക്കുന്നത് ഉത്തമമാണ്.
2. ഇഞ്ചി
ഇഞ്ചിയിലടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍, പാരഡോള്‍സ് തുടങ്ങി ഘടകങ്ങള്‍ക്ക് അണുബാധകളെ ചെറുക്കാന്‍ സാധിക്കും. ഇഞ്ചി ശരീരത്തിന് ഏറെ ഗുണകരമാണ്. ഇഞ്ചി കറികളില്‍ ചേര്‍ക്കുന്നതോടൊപ്പം ചായയിലും ജ്യൂസിലും ചേര്‍ത്ത് കുടിയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.
3. കുരുമുളക്
കുരുമുളക് പൊടിച്ചും പൊടിക്കാതെയുമെല്ലാം നമ്മള്‍ അടുക്കളയില്‍ ഉപയോഗിക്കാറുണ്ട്. ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ദഹനപ്രശ്നത്തിനും കുരുമുളക് പ്രയോജനപ്പെടാം. മഴക്കാലത്ത് ദഹനപ്രശ്നങ്ങള്‍ സാധാരണമാണ്. ഈ സമയത്ത് ഭക്ഷണം പാകം ചെയ്യുമ്പോള്‍ അല്പം കുരുമുളക് ചേര്‍ക്കാം. കുരുമുളക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഒരുപോലെ സഹായകമാണ്.
4. മഞ്ഞള്‍
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് മഞ്ഞള്‍ പ്രധാനമായും സഹായകമാവുക. ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍ക്കെതിരെ പോരാടാൻ സഹായിക്കുന്ന ഘടകങ്ങളുള്ളതിനാല്‍ അണുബാധകളെ ചെറുക്കുന്നതിനും മഞ്ഞള്‍ സഹായകമാണ്.
5. വെളുത്തുള്ളി
വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ മഴക്കാലത്ത് പിടിപെടുന്ന വിവിധ അണുബാധകളെ നമുക്ക് ചെറുക്കാനും സാധിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...