ചായ കുടിക്കാൻ മിക്കവർക്കും ഏറെ ഇഷ്ടമാണ്. രാവിലെ ഒരു ചായ കിട്ടിയില്ലെങ്കിൽ ചിലർ ഏറെ ബുദ്ധിമുട്ടുമാണ്. ചായക്ക് ഏറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. കാൻസർ, അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയൊക്കെ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ചായക്ക് സാധിക്കുമെന്ന് വിദഗ്തർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമ്മർദ്ദവും ഉത്കണ്ഠയും വർധിക്കും 


ചായയിൽ വലിയ അളവിൽ തന്നെ കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചായ അധികം കുടിക്കുന്നത് സമ്മർദ്ദവും ഉത്കണ്ഠയും വർധിക്കാൻ കാരണമാകും. ഒരു കപ്പ് ചായയിൽ 11 മുതൽ 61 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്. 200 മിലിഗ്രാമിൽ കൂടുതൽ കാഫീൻ ഒരാൾ ഒരു ദിവസം ഉപയോഗിച്ചാൽ  ഉത്കണ്ഠ വർധിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾക്ക് സമ്മർദ്ദമോ, ഉത്കണ്ഠയോ ഉണ്ടെങ്കിൽ ചായയുടെ അളവ് കുറയ്ക്കുന്നതാണ് നല്ലത്.


ALSO READ: Snoring Remedies : കൂർക്കംവലി പ്രശ്‌നമാകുന്നുണ്ടോ? ഒഴിവാക്കാനുള്ള വഴികൾ ഇവയാണ്


ഇരുമ്പിന്റെ അളവ് കുറയും 


ചായയിൽ ധാരാളമായി ടണ്ണിന്സ് കാണപ്പെടാറുണ്ട്. ഇത് ഭക്ഷണങ്ങളിലെ ഇരുമ്പിനെ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയാത്ത തരത്തിൽ ഭക്ഷണത്തോട് തന്നെ ബന്ധിപ്പിച്ച് നിർത്തും. നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവാണെങ്കിൽ ചായ കുടിക്കുന്നത് കുറയ്ക്കുകയോ, ഒഴിവാക്കുകയോ ചെയ്യണം. സസ്യഹാരങ്ങളിൽ നിന്നും മാംസാഹാരങ്ങളിൽ നിന്നും ഇരുമ്പ് ആഗിരണം ചെയ്യുന്നത് ടണ്ണിന്സ് തടയുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


ഉറക്കക്കുറവ്


ചായയിൽ കഫീൻ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഉറക്കത്തിന് തടസം നേരിടും.  നമ്മുടെ ഉറക്കം നഷ്ടമാകാൻ കാരണമാകുന്ന ഹോർമോണാണ് മെലാടോണിൻ. ശരീരം മെലാടോണിൻ ഉത്പാദിപ്പിക്കാൻ കാഫീൻ കാരണമാകുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉറക്കക്കുറവ് ഉണ്ടായാൽ ക്ഷീണം, ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, ഏകാഗ്രത കുറവ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകും. കൂടാതെ അമിതവണ്ണവും, പ്രമേഹവും ഉണ്ടാകാനുള്ള  സാധ്യതയും ഉണ്ട്.


ഓക്കാനം


വെറും വയറ്റിൽ ചായ കുടിച്ചാൽ ഓക്കാനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിന് കാരണവും ചായയിൽ അടങ്ങിയിട്ടുള്ള ടണ്ണിന്സ് ആണ്. ഇത് ദഹന പ്രശനങ്ങൾ ഉണ്ടാക്കുകയും വയറു വേദനയ്ക്കും ഓക്കാനത്തിനും മറ്റും കാരണമാകുകയും ചെയ്യും.  എന്നാൽ ചിലർക്ക് മാത്രമാണ് ഈ പ്രശ്‍നങ്ങൾ ഉണ്ടാകാറുള്ളത്. അതിനാൽ തന്നെ ചായ കുടിക്കുമ്പോൾ പ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ ചായ കുടിക്കുന്നത് കുറയ്ക്കണം.


നെഞ്ചേരിച്ചിൽ


ചായയിൽ അടങ്ങിയിട്ടുള്ള കാഫീൻ നെഞ്ചേരിച്ചിലിന് കാരണമാകും. മാത്രമല്ല നിങ്ങൾക്ക് ആസിഡ് റിഫ്ലക്സിന്റെ പ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ അത് കൂട്ടാനും ചായ കാരണമാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.