Mouth Ulcers: വായിലെ അൾസറിനെ പ്രതിരോധിക്കാൻ അഞ്ച് പ്രകൃതിദത്ത മാർഗങ്ങൾ വീട്ടിൽ തന്നെ ചെയ്യാം
Mouth Ulcer: വായിലെ അൾസർ ഭക്ഷണത്തിന്റെ സംവേദനക്ഷമതയുടെയോ പോഷകാഹാരക്കുറവിന്റെയോ ഫലമായി ഉണ്ടാകും. ചിലപ്പോൾ ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുകയും ചെയ്യും.
വായിലെ അൾസർ അല്ലെങ്കിൽ വായ്പ്പുണ്ണ് ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. മോണകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ചിലപ്പോൾ ഇവ നാവിലും ചുണ്ടിലും ചുണ്ടിന്റെ ഉൾഭാഗത്തും വ്യാപിക്കും. അവ വളരെ വേദനാജനകമാണ്. പ്രത്യേകിച്ച് പല്ല് തേക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ സ്പർശിച്ചാൽ ഇവ വളരെ വേദനാജനകമായി അനുഭവപ്പെടും. വായിലെ അൾസർ ഭക്ഷണത്തിന്റെ സംവേദനക്ഷമതയുടെയോ പോഷകാഹാരക്കുറവിന്റെയോ ഫലമായി ഉണ്ടാകും. ചിലപ്പോൾ ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുകയും ചെയ്യും. ദൈനംദിന പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്.
വായിലെ അൾസർ മാറ്റാൻ ഫലപ്രദമായ അഞ്ച് പ്രകൃതിദത്ത പരിഹാരങ്ങൾ:
തേൻ: തേൻ സ്വാഭാവികമായും ആന്റിമൈക്രോബയൽ ആണ്. കൂടാതെ മുറിവ് ഉണക്കുന്നതിനുള്ള ഗുണങ്ങളും തേനിനുണ്ട്. ഇത് വായിലെ അൾസറിന്റെ സ്വാഭാവിക രോഗശാന്തിയെ വേഗത്തിലാക്കുകയും അണുബാധയില്ലാതെ സംരക്ഷിക്കുകയും ചെയ്യും. ഇത് വായിൽ അൾസർ കൂടുതലായി വ്യാപിക്കാതിരിക്കാനും വീക്കം ഇല്ലാതിരിക്കാനും സഹായിക്കുന്നു. വായിൽ അൾസർ ഉള്ള ഭാഗങ്ങളിൽ അൽപം തേൻ പുരട്ടുന്നത് തീർച്ചയായും ഗുണം ചെയ്യും.
വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ വിപുലമായ ആന്റിമൈക്രോബയൽ ഘടകങ്ങൾ ഉണ്ട്. അത് സ്വാഭാവികമായും അൾസറിനെ സുഖപ്പെടുത്തുന്നു. വെളിച്ചെണ്ണ വേദനസംഹാരിയും കൂടിയാണ്. ഈ ഗുണങ്ങൾ വായിൽ അൾസർ മൂലമുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കും. വായിൽ അൾസർ ഉള്ള ഭാഗങ്ങളിൽ അൽപം വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്.
ALSO READ: Monkeypox: ഇന്ത്യയിലെ മങ്കിപോക്സ് കേസുകൾ യൂറോപ്പിലെ കേസുകളിൽ നിന്ന് വ്യത്യസ്തമെന്ന് ഐസിഎംആർ
തുളസി ഇല: തുളസി ഔഷധഗുണങ്ങളാൽ സമ്പന്നമാണ്. ആയുർവേദ ചികിത്സയിൽ തുളസിക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. വായിലെ അൾസറിനെ പ്രതിരോധിക്കാൻ കുറച്ച് തുളസി ഇലകൾ ചവച്ചരച്ച് കഴിച്ചതിന് ശേഷം അൽപ്പം വെള്ളം കുടിക്കുക. തുളസി ഇലകൾ വായിലെ അൾസറിനെ സുഖപ്പെടുത്താൻ വളരെ നല്ലതാണ്.
ടൂത്ത് പേസ്റ്റ്: ഒരു നല്ല ടൂത്ത് പേസ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് അതിന്റെ ആന്റിമൈക്രോബയൽ ശേഷിയാണ്. ഇത് മൗത്ത് അൾസർ ഉള്ള ഭാഗങ്ങളിൽ പുരട്ടുന്നത് അൾസറിന് കാരണമാകുന്ന അണുബാധയെ ഇല്ലാതാക്കുകയും വളരെയധികം ആശ്വാസം നൽകുകയും ചെയ്യും.
മഞ്ഞൾ: മഞ്ഞൾ ഒരു പ്രകൃതിദത്തമായ ആന്റിസെപ്റ്റിക് ആണ്. മഞ്ഞളിന് ആന്റിമൈക്രോബയൽ ഗുണങ്ങളും ഉണ്ട്. വായിലെ അൾസർ മൂലമുണ്ടാകുന്ന വീക്കം, വേദന എന്നിവ കുറയ്ക്കുന്നതിന് മഞ്ഞൾ വളരെ ഫലപ്രദമാണ്. കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളവും എടുത്ത് പേസ്റ്റ് രൂപത്തിലാക്കി വായിലെ അൾസറുള്ള ഭാഗങ്ങളിൽ എല്ലാ ദിവസവും രാവിലെയും രാത്രിയും പുരട്ടുക. ഇത് വായിലെ അൾസർ കുറയുന്നതിന് സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...