Nail Abnormalities: ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങൾ വരെ നഖത്തിലൂടെ അറിയാം; നഖം നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്
Health tips: സോറിയാസിസ് മുതൽ കാൻസർ വരെയുള്ള ഗുരുതരമായ രോഗങ്ങളുടെ സൂചനകൾ നഖങ്ങൾ നൽകും. വിവിധ രോഗങ്ങളുടെ ലക്ഷണങ്ങൾ നഖത്തിലൂടെ പ്രകടമാകുന്നത് എങ്ങനെയെന്ന് നോക്കാം.
ശരീരത്തില്‍ നഖങ്ങള്‍ക്ക് പ്രധാന്യനം കുറവാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ, അത് തെറ്റാണ്. നഖങ്ങളുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വളരെ പ്രധാനമാണ്. അതുമാത്രമല്ല, നമ്മുടെ മറ്റ് രോഗാവസ്ഥകളുടെ ലക്ഷണങ്ങളും നഖങ്ങളിൽ പ്രകടമാകും. സോറിയാസിസ് മുതൽ കാൻസർ വരെയുള്ള ഗുരുതരമായ രോഗങ്ങളുടെ സൂചനകൾ നഖങ്ങളിലൂടെ പ്രകടമാകും. നഖം നൽകുന്ന വിവിധ സൂചനകൾ എന്തെല്ലാമാണെന്ന് അറിയാം.
നഖത്തിലെ മഞ്ഞ നിറം: ചിലരുടെ നഖങ്ങൾ മഞ്ഞനിറത്തിൽ കാണപ്പെടാറുണ്ട്. പൂപ്പൽ ബാധയാണ് ഇതിന്റെ പ്രധാന കാരണം. ഇതുമൂലം നഖത്തിന് കട്ടി കൂടി വിണ്ടു കീറുന്ന സാഹചര്യം ഉണ്ടാകാം. തൈറോയ്ഡ്, ശ്വാസകോശരോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുമായും നഖത്തിലെ മഞ്ഞനിറം ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗങ്ങളുടെ ലക്ഷണങ്ങളിലൊന്നാണ് നഖത്തിലെ മഞ്ഞനിറം.
നഖത്തിൽ വെള്ള നിറം കാണപ്പെടുന്നത്: വിളര്‍ച്ച, ഹൃദയാഘാതസാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയുടെ ലക്ഷണമായി നഖങ്ങളിൽ വെള്ള നിറം കാണപ്പെടാറുണ്ട്. ഇതിന് പുറമേ മറ്റ് ഗുരുതര രോഗങ്ങളുടെ സാധ്യതയുമായും നഖത്തിലെ മഞ്ഞനിറം ബന്ധപ്പെട്ടിരിക്കുന്നു.
ALSO READ: PCOS: പോളിസിസ്റ്റിക് ഓവറി സിൻഡ്രോം; ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
നഖങ്ങൾക്കടിയിൽ കറുത്ത വര കാണപ്പെടുന്നത്: വളരെ ഗുരുതരമായ രോഗങ്ങളെ സൂചിപ്പിക്കുന്നതാണ് നഖത്തിനടിയിൽ കാണപ്പെടുന്ന കറുത്ത വര. ചർമ്മത്തെ ബാധിക്കുന്ന കാന്‍സറായ മെലനോമയുടെ ലക്ഷണമായും നഖത്തിനടിയിൽ കറുപ്പ് നിറം കാണപ്പെടാറുണ്ട്.
നഖം പരുപരുത്തതാകുന്നത്: നേരിയ വരകളോടുകൂടിയ പരുപരുത്ത നഖം ചിലയിനം വാതങ്ങളുടെയും സോറിയാസിസിന്റെയും ലക്ഷണമാകാം. നഖം പരുപരുത്തതാകുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വിവിധ ചർമ്മ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
നഖം പൊട്ടിപ്പോകുന്നത്: പ്രായമായവരിൽ പലപ്പോഴും നഖങ്ങൾ വരണ്ട് വിണ്ടുകീറുന്നതായി കാണാറുണ്ട്. ഇത് തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണമായും ഉണ്ടാകാറുണ്ട്. തൈറോയ്ഡ് രോഗം മുതല്‍ ചിലയിനം കെമിക്കലുകളുടെ ഉപയോഗം വരെ പലപ്പോഴും നഖം പൊട്ടി പോകുന്നതിന് പിന്നിലെ കാരണങ്ങളാണ്. വൈറ്റമിന്‍ എ, സി എന്നിവ അടങ്ങിയ ആഹാരം കൂടുതലായി കഴിക്കുന്നത് നഖം പൊട്ടിപ്പോകുന്നത് തടയാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...