ഭംഗിയുള്ള കൈവിരലുകള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്? സുന്ദരമായ നഖങ്ങള്‍ വിരലുകള്‍ക്ക് പത്തരമാറ്റ് അഴക് നല്‍കുമെന്ന കാര്യവും മറക്കേണ്ട. നഖങ്ങള്‍ സുന്ദരമാക്കി നിലനിര്‍ത്താന്‍ പരിചരണം ആവശ്യമാണ്. അതിന് ആവശ്യമായ ചില പൊടിക്കയ്കൾ നോക്കാം


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖവും മുടിയുമെല്ലാം മിനുക്കാൻ ഉത്സാഹം കാണിക്കുന്നവർ പലപ്പോഴും നഖങ്ങളെ അവഗണിക്കുകയാണ് പതിവ്. നഖ സംരക്ഷണത്തിന് ബ്യൂട്ടി കെയറിൽ വലിയ പ്രാധാന്യമുണ്ട്. നമ്മുടെ വ്യക്തിത്വം നഖങ്ങളിലൂടെയും പ്രതിഫലിക്കുന്നുണ്ട്. എന്നാൽ നഖം സംരക്ഷിക്കാതെ വയ്ക്കുന്നത് നഖത്തിന്റെ അറ്റം പിളർന്ന് നിറം മങ്ങി കറപിടിച്ച അവസ്ഥയിലെത്തിക്കും. 


പോംവഴി ആലോചിച്ച് നടക്കേണ്ട. ഒന്ന് ശ്രദ്ധിച്ചാൽ  സുന്ദരവും ആരോഗ്യകരവുമായ നഖങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം. ഒരിക്കല്‍ വൃത്തിയാക്കി പോളിഷ് ചെയ്താല്‍ പിന്നെ അക്കാര്യത്തില്‍ ശ്രദ്ധിക്കാത്തവരും സൂക്ഷിക്കുക. നിങ്ങള്‍ നഖത്തിന്‍റെ ഭംഗി മാത്രമല്ല ആരോഗ്യവും നശിപ്പിക്കുന്നു. നഖം പരിപാലിക്കാന്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളിതാ...


*നഖങ്ങളുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ ഒലീവ് ഓയിലും ചെറുനാരങ്ങാ നീരും യോജിപ്പിച്ച മിശ്രിതം പുരട്ടുക.


*ഓയിൽ ഉപയോഗിച്ച് നഖത്തിന് ചുറ്റുമുള്ള തൊലിയിലും മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് തിളക്കം ലഭിക്കാൻ സഹായിക്കും.


*നാരങ്ങാ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച്‌ കോട്ടണ്‍ ഉപയോഗിച്ച്‌ തുടച്ചാല്‍ നഖത്തിലെ കറകൾ മാറും.


*നഖങ്ങൾക്ക് തിളക്കം കിട്ടാൻ ദിവസവും പത്ത് മിനിറ്റ് നേരം കൈകൾ ഇളം ചൂട് വെളളത്തിൽ മുക്കിവയ്ക്കുന്നത് നല്ലതാണ്.


*ഉരുളക്കിഴങ്ങ് നീര് പതിവായി നഖങ്ങളില്‍ പുരട്ടുന്നതും നല്ലതാണ്.


*നെയില്‍പോളിഷ് ഉപയോഗം മൂലം നഖങ്ങളിലുണ്ടാവുന്ന മഞ്ഞ നിറം മാറാന്‍ നഖങ്ങളുടെ പുറത്ത് ചെറുനാരങ്ങ ഉരസുന്നത് നല്ലതാണ്.


*നഖം കട്ടിയുളളതാവാൻ ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്ങിലും ഇളം ചൂട് ഒലിവ് എണ്ണയില്‍ നഖങ്ങള്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക.


*ടൂത്ത് പേസ്റ്റ് നഖങ്ങളില്‍ പുരട്ടി ഉണങ്ങിയ ശേഷം കഴുകുന്നത് നഖത്തിന് വെളള നിറം കൂട്ടും.


*ആഴ്ചയിലൊരിക്കലെങ്കിലും പെഡിക്യൂര്‍, മാനിക്യൂര്‍ ഇവ ചെയ്യുന്നത് നഖത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്.


*നഖം ഒരുപാട് വളർത്തുന്നതിലും നല്ലത് കൃത്യമായി വെട്ടി വൃത്തിയോടെ സൂക്ഷിക്കുന്നതാണ്.


*നെയിൽ കെയർ പ്രൊഡക്ടുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.


*ക്ലീനിങ് ജോലികൾ ചെയ്യുമ്പോൾ കൈയുറകൾ ധരിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.