എല്ലാ വർഷവും മാർച്ച് 4 നാണ് ദേശീയ പുത്ര ദിനം ആഘോഷിക്കുന്നത്. ഇത് പ്രധാനമായും അമേരിക്കയിലാണ് ആഘോഷിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കയിൽ ഒട്ടാകെ നിരവധി ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. പുത്രന്മാരെ വളർത്തേണ്ടതിന്റെ പ്രാധാന്യത്തെയും പുത്രന്മാരുടെ പ്രാധാന്യത്തെയും ഉയർത്തി കാണിക്കുന്ന ദിവസമാണ് ദേശീയ പുത്ര ദിനം. ഈ ദിവസം മിക്ക മാതാപിതാക്കളും തങ്ങളുടെ പുത്രന്മാർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കാറുണ്ട്. ഈ ദിവസത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം.


COMMERCIAL BREAK
SCROLL TO CONTINUE READING

2018 ൽ ജിൽ നിക്കോ ആണ് ദേശീയ പുത്ര ദിനം സ്ഥാപിച്ചത്. നിങ്ങളുടെ പുത്രന്മാർക്കൊപ്പവും കുറിച്ച് സമയം ഫലവത്തായി ചിലവഴിക്കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശം. 1990 മുതൽ തന്നെ ദേശീയ പുത്ര ദിനം ആഘോഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. 1998 ൽ ഒരു കൂട്ടം ആളുകൾ "നിങ്ങളുടെ മകനെ നിങ്ങളുടെ ജോലി സ്ഥലത്തേക്ക് കൊണ്ട് പോകൂ"  എന്നാ സന്ദേശം പങ്കുവെക്കുന്ന ഒരു ദിനം ആരംഭിച്ചിരുന്നു. 2003 ൽ ഈ ദിവസം ആഘോഷിക്കുന്നത് അവസാനിച്ചിരുന്നു, തുടർന്നാണ് 2018 ൽ വീണ്ടും ദേശീയ പുത്ര ദിനം ആരംഭിച്ചത്.


ALSO READ: Overweight: 2035 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ പകുതിയും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയിരിക്കുമെന്ന് റിപ്പോർട്ട്


പുത്രൻമാരോടും അവരെ വളർത്തിയവരോടുമുള്ള ബഹുമാനം സൂചിപ്പിക്കാനാണ്  ദേശിയ പുത്ര ദിനം ആചരിക്കുന്നത്. പുത്രീ ദിനം ഉള്ളത് പോലെ തന്നെ പുത്രാ ദിനവും വേണമെന്ന ആവശ്യവുമായി ആളുകൾ മുന്നോട്ട് വന്നിരുന്നു. ഈ ദിവസം മാതാപിതാക്കൾ പുത്രന്മാർക്ക് ഒപ്പം അധികം സമയം ചിലവഴിക്കുകയും, അവരെ പുറത്തു കൊണ്ട് പോകുകയും ചെയ്യും. ഏറെ സന്തോഷകരമായ കുറച്ച് സമയം പുത്രന്മാർക്കൊപ്പം ചിലവഴിക്കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.