പലരെയും അലട്ടുന്ന ഒരു ചർമ്മ പ്രശ്നമാണ് തുടയിൽ രൂപപ്പെടുന്ന ചെറിയ കുരുക്കൾ. ഇത് ഇരിക്കാനും, നടക്കാനും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ബാക്ടീരിയ അണുബാധ മൂലവും ചർമ്മത്തിലുള്ള രോമകൂപങ്ങളുടെ വീക്കം കാരണവും അകത്തെ തുടകളിൽ ചെറിയ കുരുക്കൾ ഉണ്ടാകാം. ചില സാഹചര്യങ്ങളിൽ ഈ കുരുക്കൾ പൊട്ടുകയും ഇതിൽ നിന്ന് രക്തവും പഴുപ്പും പുറത്തേക്ക് വരികയും ചെയ്യും. ഇത് വളരെ അസ്വസ്ഥമായ സാഹചര്യമാണ്. അതിനാൽ ഈ പ്രശ്നം ഇല്ലാതാക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി എന്തെല്ലാം പ്രകൃതിദത്ത മാർ​ഗങ്ങൾ സ്വീകരിക്കാമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ഞൾ: മഞ്ഞൾ ആന്റിസെപ്റ്റിക് സ്വഭാവമുള്ളതും ചർമ്മ രോ​ഗങ്ങൾക്ക് മികച്ച പ്രതിവിധിയുമാണ്. ഇത് തുടകളിലെ പുകച്ചിൽ നീറ്റൽ എന്നിവയെ പ്രതിരോധിക്കും. നിങ്ങളുടെ ചർമ്മത്തെ ചൊറിച്ചിൽ, കുരുക്കൾ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തും. അതിനാൽ, മഞ്ഞൾ പേസ്റ്റ് രൂപത്തിലാക്കി ചർമ്മ  പ്രശ്നങ്ങൾ ഉള്ള ഭാഗത്ത് പുരട്ടുക.


ALSO READ: Walnuts Health Benefits: ദിവസവും വാൾനട്ട് കഴിച്ചാൽ നിരവധി ​ഗുണങ്ങൾ; അറിയാം വാൾനട്ടിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ


ഉള്ളി: ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് ഉള്ളി. ഇവ ചർമ്മത്തിലുണ്ടാകുന്ന ചെറിയ പരുപരുത്ത കുരുക്കൾ കുറയ്ക്കുന്നതിന് സഹായിക്കും. അതിനാൽ, ചർമ്മത്തെ സംരക്ഷിക്കാൻ ഉള്ളി മികച്ചതാണ്. ചർമ്മത്തിൽ പുകച്ചിൽ അനുഭവപ്പെടുന്ന ഭാ​ഗത്ത് കുറച്ച് ഉള്ളി അരച്ച് പുരട്ടി അൽപ്പസമയത്തിന് ശേഷം കഴുകിക്കളയാം. എന്നാൽ, ഇത് പലർക്കും അലർജിക്ക് കാണമാകും. അതിനാൽ, അസ്വാഭാവികമായ വേദനയോ ചൂടോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഇത് നീക്കം ചെയ്യണം.


ടൂത്ത് പേസ്റ്റ്: തുടയിൽ ചെറിയ കുരുക്കൾ ഉണ്ടാകുന്ന ഭാ​ഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് ​ഗുണം ചെയ്യും. ടൂത്ത് പേസ്റ്റ് ആ ഭാഗത്തെ ഈർപ്പം ആഗിരണം ചെയ്യുന്നതിനാൽ പരുപരുത്ത കുരുക്കൾ വേഗത്തിൽ പൊട്ടിപ്പോകും. അതിനാൽ, ചർമ്മത്തിൽ ചെറിയ കുരുക്കൾ രൂപപ്പെടുന്നിടത്ത് ടൂത്ത് പേസ്റ്റ് പുരട്ടാം. അൽപ്പസമയത്തിന് ശേഷം ഇത് കഴുകിക്കളയാം.


ALSO READ: White Tongue: നാക്കുകൾ വെളുത്തിരിക്കുന്നോ, ഇക്കാരണങ്ങൾ കൊണ്ടാകാം... ശ്രദ്ധിക്കണം


വേപ്പ്: വേപ്പ് ആന്റി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നിറഞ്ഞതാണ്. ഇത് കുരുക്കൾ അകറ്റാൻ സഹായിക്കും. കുറച്ച് വേപ്പില വെള്ളമൊഴിച്ച് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ചർമ്മത്തിൽ കുരുക്കളുണ്ടാകുന്ന ഭാ​ഗത്ത് പുരട്ടി അൽപ്പസമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്.


ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങിൽ ആന്റിബയോട്ടിക്കുകളും ആന്റിമൈക്രോബയൽ ഏജന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പുകച്ചിലിനെ നേരിടാൻ സഹായിക്കും. ചർമ്മത്തിൽ കുരുക്കൾ വരികയും ചുവപ്പും നീറ്റലും ഉണ്ടാകുകയും ചെയ്യുന്ന ഭാ​ഗങ്ങളിൽ ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടുന്നത് നല്ലതാണ്. എന്നാൽ, ഉരുളക്കിഴങ്ങിന്റെ നീര് ചിലർക്ക് അലർജി ഉണ്ടാക്കുന്നതിന് സാധ്യതയുണ്ട്. അതിനാൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഇത് നീക്കം ചെയ്യണം.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.