Monkeypox Outbreak: ആഫ്രിക്കയിൽ മങ്കിപോക്സ് വ്യാപനം രൂക്ഷം; ആരോഗ്യ അടിയന്താവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
Health Emergency: കോംഗോയിൽ 450ൽ അധികം ആളുകൾ മങ്കിപോക്സ് വൈറസ് ബാധിച്ച് മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോകാരോഗ്യസംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 450ൽ അധികം ആളുകളാണ് മങ്കിപോക്സ് വൈറസ് ബാധിച്ച് മരിച്ചത്. പതിനായിരക്കണക്കിന് ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മങ്കിപോക്സ് വ്യാപനത്തെ തുടർന്ന് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴിയാണ് മങ്കിപോക്സ് പകരുന്നത്. വസൂരിയേക്കാൾ രോഗത്തിന്റെ തീവ്രത കുറവാണെങ്കിലും വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന് സാമ്യമുണ്ട്. 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട രോഗമാണ് വസൂരി.
ALSO READ: മങ്കിപോക്സ് വൈറസ് വീട്ടുപകരണങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കുമെന്ന് പഠനം
മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് പ്രധാനമായും മങ്കിപോക്സ് റിപ്പോർട്ട് ചെയ്യുന്നത്. 1958ൽ ആണ് ആദ്യമായി കുരങ്ങുകളിൽ ഈ രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസുള്ള ആൺകുട്ടിയിലാണ്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവ വഴിയോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ആണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരുന്നത്. അണ്ണാൻ, എലി, കുരങ്ങുകൾ എന്നിവ ഉൾപ്പെടെ നിരവധി മൃഗങ്ങളിൽ മങ്കി പോക്സ് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. രോഗത്തിന് ഇതുവരെ കൃത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങൾക്ക് അനുസൃതമായി ചികിത്സ നൽകാനാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.