ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും 90 ശതമാനവും ടൈപ്പ് 2 പ്രമേഹമാണ്. പ്രമേഹം വരുമ്പോൾ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണാറുണ്ട്. ഈ ലക്ഷണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ ഇപ്പോൾ പ്രമേഹത്തിന്റെ പുതിയൊരു ലക്ഷണം കൂടി കണ്ടെത്തിയിരിക്കുകയാണ്. ശരീരത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സംശയിച്ച് നിൽക്കാതെ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ വായിൽ നിന്ന് അസാധാരണമായ രീതിയിൽ എന്തെങ്കിലും ​ഗന്ധം ഉണ്ടെങ്കിൽ അത് പ്രമേഹത്തിൻ്റെ ലക്ഷണമാകാം. നിങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയിട്ടുണ്ടാകാം. വായിൽ നിന്നുള്ള ഇത്തരം ​ഗന്ധങ്ങൾ പ്രമേഹത്തിന്റെ ലക്ഷണമാകാനാണ് സാധ്യത.  ഇൻസുലിൻ കുറയുന്നതു മൂലം രക്തത്തിൽ ദോഷകരമായ കെറ്റോണുകൾ അടിഞ്ഞുകൂടുന്ന ഒരു പ്രക്രിയയാണ് ഡയബറ്റിക് കെറ്റോഅസിഡോസിസ്. പ്രമേഹത്തിന്റെ അസാധാരണമായ ഒരു ലക്ഷണമാണിത്. ചുരുക്കിപ്പറഞ്ഞാൽ പ്രമേഹവും വായ് നാറ്റത്തിന് കാരണമാകുമെന്നാണ് പുതിയ ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. 


ALSO READ: മോണയില്‍ നിന്ന് രക്തം വരാറുണ്ടോ? പേടിക്കണ്ട, പ്രതിവിധി വീട്ടിലുണ്ട്..!


ഈ അവസ്ഥയിൽ വായിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നു. ബാക്ടീരിയകൾ ഈ ഗ്ലൂക്കോസിനെ ഭക്ഷണമായി ഉപയോഗിക്കും. ഇത് പല്ലിന്റെയും മോണയുടെയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഈ പ്രശ്നം കാരണമാണ് വായിൽ നിന്ന് വായ്നാറ്റം വരാൻ തുടങ്ങുന്നത്. പഴങ്ങളുടേതിന് സമാനമായ ​ഗന്ധമുള്ള ശ്വാസം ഡയബറ്റിക് കെറ്റോഅസിഡോസിസ് എന്ന അപകടകരമായ അവസ്ഥയുടെ ലക്ഷണമാണ്. അധിക കെറ്റോണുകൾ രക്തത്തിൽ അടിഞ്ഞുകൂടുമ്പോൾ അവ ആരോഗ്യത്തിന് ഹാനികരമായി മാറും. 


മുറിവുകൾ പെട്ടെന്ന് ഭേദമാകാതിരിക്കുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, അമിതമായി ദാഹിക്കുക തുടങ്ങിയവയാണ് പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.