New year 2022 Weight loss: ശരീരഭാരം കുറയ്ക്കുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ടുതന്നെ അമിതവണ്ണം കുറയ്ക്കാൻ വ്യായാമത്തെ മാത്രം ആശ്രയിക്കരുത്.  കാരണം വ്യായാമം ഒരു പരിധി വരെ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയുള്ളു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ അടുക്കളയിൽ വെച്ചിരിക്കുന്ന ചില സാധനങ്ങൾ സഹായിക്കുകമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് (Tips to remove belly fat) വെള്ളം പോലെ ഒഴുകും.


Also Read: Health Tips: പെട്ടെന്നുള്ള അണുബാധയിൽ നിന്ന് സംരക്ഷിക്കും 5 ഭക്ഷണങ്ങൾ


ആയുർവേദ വിദഗ്ധൻ ഡോ.അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ, നാരുകളടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കണം എന്നതാണ്. ഇത് വളരെ നേരം വയർ നിറഞ്ഞിരിക്കുന്നതായി നിങ്ങൾക്ക് തോന്നും. നിങ്ങളുടെ അടുക്കളയിൽ ഇത്തരം ചില കാര്യങ്ങൾ ഉണ്ട് അവ കഴിക്കുന്നതിലൂടെ ശരീരഭാരം വർദ്ധിക്കുന്നതിനും വയറിലെ കൊഴുപ്പ് കുറയുന്നതിനും സഹായിക്കും.  


1. ഉലുവ ശരീരഭാരം കുറയ്ക്കുന്നു ( Benefits of fenugreek)


അടുക്കളയ്ക്കുള്ളിൽ എപ്പോഴും ലഭ്യമാകുന്ന ഒരു സാധനമാണ് ഉലുവ.  വയറ്റിലെ കൊഴുപ്പ് ഉരുകാൻ ഇത് വളരെ ഫലപ്രദമാണ്. ഇതിൽ നാരുകളും മെറ്റബോളിസവും ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.  അ കാരണം ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കും. ഇതോടൊപ്പം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഉലുവ വെള്ളം സഹായിക്കുന്നു.


Also Read: Ajwain Water: രാവിലെ വെറും വയറ്റിൽ 'അയമോദക വെള്ളം' കുടിക്കുന്നതിന്റെ 6 അത്ഭുതകരമായ ഗുണങ്ങൾ...


2. പീനട്ട് ബട്ടർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും (Peanut Butter for Weight Loss)


പീനട്ട് ബട്ടറിൽ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.  ഇത് കുറേ നേരത്തേക്ക് നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. ഈ അടുക്കള ചേരുവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല (kitchen ingredient to reduce belly fat) പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. പ്രമേഹമുള്ളവർ ഇത് കഴിക്കുന്നത് ഒഴിവാക്കണം.


3. കറുവപ്പട്ട - കറുവപ്പട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ


ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ കറുവാപ്പട്ട വെള്ളത്തിൽ തിളപ്പിക്കുക അതിനുശേഷം അര ടീസ്പൂൺ തേനും പകുതി നാരങ്ങ നീരും ചേർക്കുക, ഈ പാനീയം രാവിലെ വെറും വയറ്റിൽ കുടിച്ചതിനുശേഷം വ്യായാമം ചെയ്താൽ നിങ്ങൾക്ക് വേഗത്തിൽ ഗുണം ലഭിക്കും.


Also Read: Remove Belly Fat Fast: അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന ഈ സാധനം കഴിച്ചാൽ മതി വയറ്റിലെ കൊഴുപ്പ് വെള്ളം പോലെ ഒഴുകും


4 കുരുമുളക്  - (Benefits of black pepper)


കുരുമുളകിൽ പൈപ്പറിൻ (piperine) അടങ്ങിയിട്ടുണ്ട് ഇത് വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാൻ അനുവദിക്കില്ല. ഇതോടൊപ്പം നിങ്ങളുടെ മെറ്റബോളിസവും വർദ്ധിപ്പിക്കും.  ഇതിനകം നിക്ഷേപിച്ച കൊഴുപ്പ് മെഴുക് പോലെ ഉരുകാൻ തുടങ്ങുന്നു. കുരുമുളക് കഴിക്കുന്നതിലൂടെ ശരീരഭാരം കുറയുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധശേഷിയും വർദ്ധിക്കുന്നു. ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാൻ (lose weight in winters) നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കുരുമുളക് കഴിക്കുന്നത് വളരെ ഗുണം ചെയ്യും.


5 കടല ശരീരഭാരം കുറയ്ക്കുന്നു -  (Benefits of Eating Gram)


തടി കുറയ്ക്കാൻ പറ്റിയ ഭക്ഷണമാണ് കടല.  ഇതിൽ ഫൈബർ, പ്രോട്ടീൻ കൂടാതെ ആന്റിഓക്‌സിഡന്റുകളും ധാരാളം ധാതുക്കളും അടങ്ങിയിരിക്കുന്നു. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു. കടല നിങ്ങൾ നിങ്ങളുടെ ഡയറ്റിൽ എളുപ്പത്തിൽ ഉൾപ്പെടുത്താം.


Also Read: Methi Benefits: പ്രമേഹരോഗികൾ ദിവസവും ഈ രീതിയിൽ ഉലുവ കഴിക്കണം, പഞ്ചസാരയുടെ അളവ് കൂടില്ല..!


6 മട്ടർ (peas)


ഉത്തരേന്ത്യയിൽ തണുപ്പ് സീസണിൽ പലർക്കും ഉരുളക്കിഴങ്ങ്-മട്ടർ ചേർത്തുള്ള വിഭവങ്ങൾ കഴിക്കുന്നത് വളരെ ഇഷ്ടമാണ്.   ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് പീസ് അഥവാ മട്ടർ.  ഇത് വയറിലെ കൊഴുപ്പ് വെള്ളം പോലെ ഉരുക്കാൻ സഹായിക്കും. പ്രോട്ടീനിനൊപ്പം വിറ്റാമിൻ സി, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.