പ്രായമാകുമ്പോൾ, നമ്മുടെ ശരീരം പ്രത്യുത്പാദന വ്യവസ്ഥയിലെ മാറ്റങ്ങൾ ഉൾപ്പെടെ വിവിധ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. വന്ധ്യത ആഗോളതലത്തിൽ 186 ദശലക്ഷം ജനങ്ങളെ ബാധിക്കുന്നുവെന്നാണ് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിന്റെ പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. 35 വയസ്സിന് ശേഷം ഫെർട്ടിലിറ്റി കുറയാൻ തുടങ്ങുന്നതിനാൽ സ്ത്രീകളിൽ പ്രായവുമായി ബന്ധപ്പെട്ട വന്ധ്യത ഒരു പൊതു ആശങ്കയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുന്ന ചില ഘടകങ്ങൾ അണ്ഡോത്പാദനത്തിലെ പ്രശ്നങ്ങൾ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ലൂപ്പസ്, ഗർഭാശയം അല്ലെങ്കിൽ സെർവിക്കൽ പോലുള്ളയിടങ്ങളിലെ സ്വയം രോഗപ്രതിരോധ രോഗങ്ങൾ എന്നിവയാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ്, കുറഞ്ഞ ബീജങ്ങളുടെ എണ്ണം, സൾഫസലാസൈൻ പോലുള്ള ചില ഓവർ-ദി-കൌണ്ടർ മരുന്നുകൾ എന്നിവ വന്ധ്യതയിലേക്ക് നയിച്ചേക്കാം. ചില ജീവിതശൈലികളും വന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഫെർട്ടിലിറ്റിയെ ഗുരുതരമായി ബാധിക്കുന്ന ചില ജീവിതശൈലികൾ എന്തൊക്കെയാണെന്ന് നോക്കാം.


പുകവലി: പുകവലി നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാത്രമല്ല, ഇത് പ്രത്യുൽപാദനക്ഷമതയിലും വലിയ സ്വാധീനം ചെലുത്തും. പുകവലിക്കുന്ന മിക്ക സ്ത്രീകളിലും ചെറിയ അണ്ഡാശയ പ്രശ്നങ്ങൾ കണ്ടെത്തി. ഇത് ബീജസങ്കലനത്തിന് പ്രാപ്യമായ എ​ഗ്സ് കുറയുന്നതിന് കാരണമാകും. കൂടാതെ, പുകവലി ഗൈനക്കോളജിക്കൽ സിസ്റ്റത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കുന്നു. ഇത് എ​ഗ്സിന്റെ ഗുണനിലവാരത്തെ ബാധിക്കും.


മദ്യപാനം: അമിതമായി മദ്യപിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രശ്നങ്ങൾ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് സ്ത്രീയുടെ ആർത്തവചക്രം ക്രമരഹിതമാക്കും. ഇത് അണ്ഡോത്പാദനത്തെയും പ്രതികൂലമായി ബാധിക്കും. കൂടാതെ, ഇത് പുരുഷന്മാരുടെ ബീജത്തിന്റെ ഗുണനിലവാരത്തിലും അളവിലും പ്രതികൂല സ്വാധീനം ചെലുത്തും. ഇത് ഗർഭധാരണ സാധ്യത കുറയ്ക്കും.


മോശം ഭക്ഷണക്രമം: പ്രത്യുൽപാദന ആരോഗ്യം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം പ്രധാനമാണ്. പോഷകങ്ങൾ കുറവുള്ളതും സംസ്കരിച്ച ഭക്ഷണങ്ങൾ കൂടുതലുള്ളതും പഞ്ചസാര കൂടുതലുള്ളതുമായ ഭക്ഷണക്രമം പ്രത്യുൽപാദനക്ഷമതയെ ബാധിക്കും. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ആർത്തവചക്രം തടസ്സപ്പെടുത്തുകയും അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും.


വ്യായാമത്തിന്റെ അഭാവം: ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് പ്രത്യുൽപാദനക്ഷമതയ്ക്ക് നിർണായകമാണ്. വ്യായാമത്തിലൂടെ മാത്രമേ ശരിയായ ശരീരഭാരം നിലനിർത്താൻ സാധിക്കുകയുള്ളൂ. അമിതഭാരമോ അമിതവണ്ണമോ മൂലമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ ഗർഭധാരണത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ, വ്യായാമം പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു, ഇത് ഒപ്റ്റിമൽ ഫെർട്ടിലിറ്റിയെ സഹായിക്കും.


സമ്മർദ്ദം: വിട്ടുമാറാത്ത സമ്മർദ്ദം ശരീരത്തിന്റെ ഹോർമോൺ ബാലൻസിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത് വന്ധ്യതയിലേക്ക് നയിക്കും. ഇത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയ്ക്കുകയും ചെയ്യും. വ്യായാമം, യോഗ, മറ്റ് സ്ട്രെസ്-റിഡക്ഷൻ ടെക്നിക്കുകൾ എന്നിവ ശീലിക്കുന്നത് ഫെർട്ടിലിറ്റിയും മൊത്തത്തിലുള്ള ആരോ​ഗ്യവും വർധിപ്പിക്കാൻ സഹായിക്കും.


പാരിസ്ഥിതിക വിഷവസ്തുക്കൾ: പരിസ്ഥിതി മലിനീകരണത്തിന് വിധേയമാകുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യുൽപാദന പ്രശ്നങ്ങൾ അനുഭവപ്പെടാം. കീടനാശിനികൾ, പ്ലാസ്റ്റിക്കുകൾ, ക്ലീനിംഗ് ഉൽപന്നങ്ങൾ തുടങ്ങിയവയിലെ രാസവസ്തുക്കൾ ഹോർമോണുകളുടെ അളവിനെ ദോഷകരമായി ബാധിക്കും. ഇത് ഗർഭധാരണം ബുദ്ധിമുട്ടാക്കുന്നു.


ഫെർട്ടിലിറ്റിയെ ബാധിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. പ്രായവുമായി ബന്ധപ്പെട്ട വന്ധ്യത പല സ്ത്രീകളെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പുകവലി, മദ്യപാനം, ശാരീരിക വ്യായാമത്തിന്റെ കുറവ്, മാനസിക പിരിമുറുക്കം, ഗർഭധാരണത്തിന് കാലതാമസം വരുത്തൽ തുടങ്ങിയ വിവിധ വ്യതിയാനങ്ങൾ പ്രത്യുൽപാദനക്ഷമതയെ ബാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.