മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് എണ്ണമയമുള്ള ചർമ്മം. എണ്ണമയമുള്ള ചർമ്മത്തിൽ മുഖക്കുരു വരുന്നതിന് സാധ്യത വളരെ കൂടുതലാണ്. എണ്ണമയമുള്ള ചർമ്മം നിരവധി ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കും. സെബം അധികമായി ഉത്പാദിപ്പിക്കപ്പെടുന്നത് മൂലമാണ് എണ്ണമയമുള്ള ചർമ്മം ഉണ്ടാകുന്നത്. ഇത്തരത്തിൽ എണ്ണമയം കൂടുതലായുള്ള ചർമ്മം ഉള്ളവർ കൂടുതൽ ശ്രദ്ധ നൽകണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചർമ്മത്തിലെ അധികമുള്ള എണ്ണയെ അകറ്റുന്നതിന് ഇടയ്ക്കിടെ മുഖം കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിതമായ എണ്ണയും അഴുക്കും മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. ക്ലെൻസർ ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കുന്നത് അഴുക്കും പൊടികളും ചർമ്മത്തിൽ നിന്ന് നീക്കാൻ സഹായിക്കും. ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ചർമ്മപ്രശ്നങ്ങളിൽ നിന്ന് മോചനം നേടുന്നതിനും ധാരാളം വെള്ളം കുടിക്കണം.


ALSO READ: Weight loss Tips: ശരീരഭാരം കുറയ്ക്കാം, രാവിലെ ചായയ്ക്ക് പകരം ഈ പാനീയങ്ങൾ ശീലമാക്കൂ


ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ചർമ്മത്തിൽ ജലാംശം നിലനിർത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും സാധിക്കും. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. രോഗങ്ങളെ പ്രതിരോധിക്കാനും ചർമ്മത്തിന് തിളക്കവും മൃദുത്വവും ലഭിക്കാനും ധാരാളം വെള്ളം കുടിക്കണം. മോയ്‌സ്ചറൈസർ പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനും ചർമ്മത്തിലെ അധികമുള്ള എണ്ണയെ നീക്കം ചെയ്യാനും മോയ്‌സ്ചറൈസർ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.