നേരിയ ലക്ഷണങ്ങളുള്ള ഒമിക്രോൺ ഡെൽറ്റ വകഭേദം പോലെ അപകടകാരിയല്ലെന്ന് ഡോക്ടർമാരും ഗവേഷകരും അവകാശപ്പെടുന്നുണ്ടെങ്കിലും രോ​ഗത്തിൽ നിന്ന് മുക്തി നേടിയവരിൽ പലരും ഇപ്പോൾ അസഹനീയമായ ശരീരവേദനയെയും ആലസ്യത്തെയും കുറിച്ച് പരാതിപ്പെടുന്നുണ്ട്. രോ​ഗമുക്തി നേടിയതിന് ശേഷം ഒമിക്രോൺ രോഗികളിൽ നടുവേദനയുടെ കേസുകൾ വർദ്ധിക്കുന്നതായി ഡോക്ടർമാർ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തുകൊണ്ടാണ് രോഗികൾക്ക് നടുവേദന അനുഭവപ്പെടുന്നത്?


വൈറൽ രോഗങ്ങൾക്ക് ഉണ്ടാകുന്ന ഒരു സാധാരണ ലക്ഷണമാണ് നടുവേദന. എന്നാൽ ഒമിക്രോണിൽ നിന്ന് മുക്തി നേടിയവരിൽ കഠിനമായ നടുവേദന കൂടുതലായി കാണപ്പെടുന്നുണ്ട്. വൈറൽ പനിയിൽ നടുവേദന സാധാരണമാണെങ്കിലും, ഡെൽറ്റ വൈറസിനെ അപേക്ഷിച്ച്, ഒമിക്രോൺ രോഗികളിൽ കൂടുതലായി നടുവേദന അനുഭവപ്പെടുന്നു. എന്നാൽ ഇവരിൽ മണവും രുചിയും നഷ്ടപ്പെടുന്നത് വളരെ കുറച്ച് പേരിൽ മാത്രമാവും. ഈയിടെയായി ലോവർ ബാക്ക് വേദനയും കഠിനമായ മ്യാൽജിയയും രോഗികളുടെ ദുരിതം വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു.


Also Read: Kerala Omicron | അതീവ ജാഗ്രതയില്ലെങ്കില്‍ ഒമിക്രോണ്‍ ആപത്ത്; പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത് : മന്ത്രി വീണാ ജോര്‍ജ്


വൈറൽ അണുബാധകളിൽ മ്യാൽജിയകൾ സാധാരണയായി കാണപ്പെടുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. കോവിഡ് വകഭേദമായ ഒമിക്രോണിൽ നിന്ന് മുക്തി നേടുന്നവരിൽ ഇത് വളരെയധികം കാണപ്പെടുന്നു. എന്നാൽ ഒമിക്രോണിലെ ഡാറ്റ പരിമിതവും ജീൻ സീക്വൻസിങ് ചെലവേറിയതും ആയതിനാൽ, കാരണം വിശദീകരിക്കാൻ പ്രയാസമാണ്. ഈ വേരിയന്റിൽ അമിതമായി പുറത്തുവിടുന്ന ശരീരത്തിലെ കോശജ്വലന മധ്യസ്ഥരുമായി ഇത് ബന്ധപ്പെട്ടിരിക്കാം, എന്നാൽ ഈ സിദ്ധാന്തം തെളിയിക്കുന്നതിനോ നിരാകരിക്കുന്നതിനോ കൂടുതൽ പഠനങ്ങളും ഡാറ്റയും ആവശ്യമാണ്.


വേദന മറികടക്കാൻ മുൻകരുതലുകൾ?


കോവിഡ് മഹാമാരിയെ തുടർന്ന് എല്ലാവരും വീടിനുള്ളിൽ തന്നെ ആയതിനാൽ വൈറ്റമിൻ ഡി 3 യുടെ അളവ് വളരെ കുറഞ്ഞുവെന്നത് ഒരു സാധാരണ കണ്ടെത്തലാണ്. ഇത് നടുവേദനയ്ക്ക് ഒരു കാരണമായിരിക്കാം. അതിനാൽ സെറം വൈറ്റമിൻ ഡി 3 ലെവലുകൾ പരിശോധിക്കുകയും കുറവാണെങ്കിൽ അതിന് വേണ്ട കാര്യങ്ങൾ ചെയ്യുക. കൂടാതെ, ശരീരത്തിൽ കാൽസ്യത്തിന്റെ അളവും കൂട്ടുക. വേദനയെ മറികടക്കാൻ സഹായിക്കുന്നതിന് പിന്തുടരേണ്ട കാര്യങ്ങൾ:


  • നിങ്ങൾ ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കുമ്പോൾ ആവശ്യമായ വ്യായാമം ചെയ്യുക

  • പുറകിലെ പേശികളെ ശക്തിപ്പെടുത്തുന്നതിന് വീട്ടിൽ ചെയ്യാവുന്ന പതിവ് വ്യായാമം ചെയ്യുക

  • ആവശ്യമെങ്കിൽ ഓൺലൈനായി ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായം തേടുക.

  • ഇരിക്കുമ്പോൾ ശരീരഭാവം ശരിയാക്കുക

  • വേദന ശമിപ്പിക്കാൻ ആവശ്യമെങ്കിൽ ഹോട്ട് ഫോമെന്റേഷന്റെയും മസാജിന്റെയും സഹായം സ്വീകരിക്കാം


Also Read: Omicron | സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്; ആകെ ഒമിക്രോൺ കേസുകൾ 181 ആയി


ഒമിക്രോണിന് ശേഷമുള്ള നടുവേദന എത്രത്തോളം ഗുരുതരമാകും?


കൃത്യസമയത്ത് ഈ വേദന നിയന്ത്രിക്കുകയാണെങ്കിൽ, ഇത് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും, എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ, ഈ വേദന ശാരീരിക പ്രശ്നങ്ങൾക്കും ദീർഘകാല നടുവേദനയ്ക്കും കാരണമാകുന്നു. സാധാരണയായി, രോ​ഗം മുഴുവനായി മാറുമ്പോൾ നടുവേദനയും മാറും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.