എരിവും, പുളിയും, മധുരവും; ഓണ സദ്യക്ക് പുളിയിഞ്ചി വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കൂ
രുചിയിൽ മാത്രമല്ല ബിപി, പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, ശ്വാസംമുട്ടൽ എന്നീ രോഗാവസ്ഥകളെയെല്ലാം വളരെ എളുപ്പത്തിൽ ഇല്ലാതാക്കാനും പുളിയിഞ്ചിക്ക് സാധിക്കും
അത്തം തൊട്ട് ഇനി പത്ത് ദിവസം നാടെങ്ങും ഓണലഹരിയിലായി. പഴമയും പുതിയ രീതികളും നിറഞ്ഞ മാറ്റങ്ങളുടെ ഓണക്കാലം. ആഘോഷങ്ങൾക്കൊപ്പം തനത് രുചികളുടെ സ്വാദും നാവിൽ നിറഞ്ഞൊഴുകും. ഒഴിച്ച് കറികളും തൊട് കറികളുമായി പലതരം വിഭവങ്ങളുണ്ടാവും. എങ്കിലും സദ്യയിലെ പുളിയിഞ്ചിക്ക് പ്രത്യേക സ്വാദാണ്.
രുചിയിൽ മാത്രമല്ല ബിപി, പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, ശ്വാസംമുട്ടൽ എന്നീ രോഗാവസ്ഥകളെയെല്ലാം വളരെ എളുപ്പത്തിൽ ഇല്ലാതാക്കാനും പുളിയിഞ്ചിക്ക് സാധിക്കും. എരിവും, പുളിയും, മധുരവും നിറഞ്ഞ പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ
വാളൻ പുളി
ഇഞ്ചി - 250 ഗ്രാം
ചെറിയ ഉള്ളി- 6,7 എണ്ണം
പച്ചമുളക്- 2 എണ്ണം
ശർക്കര - 150 ഗ്രാം
മുളക് പൊടി- 1/2 സ്പൂൺ
മഞ്ഞൾ പൊടി- 1/2 സ്പൂൺ
കായപ്പൊടി- 1/4 സ്പൂൺ
കറിവേപ്പില-
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ പുളി എടുത്ത് രണ്ടര ഗ്ലാസ് ചൂടുവെള്ളത്തിൽ അലിയിക്കുക. ശേഷം അത് അരിച്ചെടുക്കുക. ഇഞ്ചി പൊടിയായി അരിഞ്ഞെടുക്കുക. ഒപ്പം പച്ചമുളകും ചെറിയുള്ളിയും ചെറുതായി അരിയുക. ഇനി ചട്ടി ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് കടുകും ഉലുവയും ചേർക്കുക. ശേഷം ഇഞ്ചി, പച്ചമുളക്, ഒരുപിടി കറിവേപ്പില, ചെറിയുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഒരു ബ്രൗൺ നിറം വരുമ്പോൾ തീ കുറച്ച് അതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, കായപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് 30 സെക്കന്റ് ഇളക്കുക. ഇളക്കുമ്പോൾ ഇഞ്ചി കരിയാതെ ശ്രദ്ധിക്കണം.
എന്നിട്ട് അരിച്ച് വെച്ച പുളിവെള്ളം അതിലേക്ക് ഒഴിക്കുക. തീ അൽപം കൂട്ടി വെച്ച് തിളപ്പിക്കുക. നന്നായി തിള വരുമ്പോൾ പൊടിച്ച് വെച്ച ശർക്കര ചേർക്കുക. മധുരം കൂടുതൽ വേണ്ടവർക്ക് ആവശ്യാനുസരണം ശർക്കരയുടെ അളവ് കൂട്ടാം. എല്ലാം കൂടെ നന്നായി തിളച്ച് കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് മാറ്റി വെക്കുക. തണുത്തതിന് ശേഷം എയർ ടൈറ്റായ ഒരു പാത്രത്തിൽ പുളിയിഞ്ചി സൂക്ഷിച്ച് വെക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...