Optical Illusion: 15 സെക്കൻഡിനുള്ളിൽ മറഞ്ഞിരിക്കുന്ന ഹൃദയം കണ്ടെത്താൻ കഴിയുമോ?
Optical Illusion: 15 സെക്കൻഡിനുള്ളിൽ ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ഹൃദയം കണ്ടെത്തുക എന്നതാണ് ഇവിടെ നിങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളി.
Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ ക്രെയ്സ്. ഇത്തരം ചിത്രങ്ങളിലെ വെല്ലുവിളികൾ ഏറ്റെടുത്ത് അത് പരിഹരിക്കുക എന്നത് വളരെ രസകരവും ആകർഷകവുമായ കാര്യമാണ്. ഒരുപാട് പേർക്ക് ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചുകൾ ഏറ്റെടുക്കാൻ വലിയ ഇഷ്ടമാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഗവേഷണ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നവയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗിക്കുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തെയും കണ്ണിനെയും മൂർച്ച കൂട്ടുന്നതിലൂടെ നമ്മുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്.
അത്തരത്തിൽ വളരെ ചലഞ്ചിങ്ങ് ആയിട്ടുള്ള ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ ധാരാളം ആനകളെ നിങ്ങൾക്ക് കാണാമല്ലോ? പക്ഷേ ഇവിടെ ആനകൾക്ക് എല്ലാം ഒരേ നിറമല്ല. ചിലത് പർപ്പിൾ, ചിലത് ഇളം പിങ്ക്, ചിലത് വെള്ള, മറ്റുള്ളവ കടും പിങ്ക് എന്നിങ്ങനെ നിറങ്ങളിലാണ്. ഇതിൽ എന്ത് ചലഞ്ച് എന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. 15 സെക്കൻഡിനുള്ളിൽ ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ഹൃദയം കണ്ടെത്തുക എന്നതാണ് ഇവിടെ നിങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളി. മറഞ്ഞിരിക്കുന്ന ഹൃദയം നിങ്ങൾ കണ്ടെത്താമോ?
Also Read: Optical Illusion: ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ടതെന്ത്? നിങ്ങൾ അന്തർമുഖനോ ബഹിർമുഖനോ എന്നറിയാം
ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ ഒരു സൂചന തരാം. ചിത്രത്തിലേക്ക് ശ്രദ്ധയോടെ നോക്കിയാൽ പഴം തുമ്പിക്കയ്യിൽ പിടിച്ചിരിക്കുന്ന ആനയെ കാണാം. കൂടാതെ, കറുത്ത തൊപ്പിയുള്ള ആനയെ നിങ്ങൾ കണ്ടോ? കണ്ടെങ്കിൽ നിങ്ങൾക്ക് നല്ല നിരീക്ഷണ കഴിവുണ്ടെന്നതാണ് അതിന് അർഥം. അപ്പോൾ നിങ്ങൾക്ക് മറഞ്ഞിരിക്കുന്ന ഹൃദയവും കണ്ടെത്താനാകും. ആനകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഹൃദയം കണ്ടെത്താൻ നല്ല നിരീക്ഷണ വൈദഗ്ധ്യമുള്ള ഒരു ശരാശരി വ്യക്തിക്ക് ഏകദേശം 15 സെക്കൻഡ് എടുക്കും.
നിങ്ങളിൽ എത്രപേർ ഇതുവരെ മറഞ്ഞിരിക്കുന്ന ഹൃദയം കണ്ടെത്തി? കണ്ടെത്തിയവർക്ക് അഭിനന്ദനങ്ങൾ. നിങ്ങൾക്ക് മികച്ച നിരീക്ഷണ കഴിവുണ്ട്. ചിത്രത്തിന്റെ ഏറ്റവും മുകളിലായാണ് ഹൃദയമുള്ളത്. കണ്ടെത്തിയോ? ഹൃദയം കണ്ടെത്താൻ കഴിയാത്തവർക്ക് ഉത്തരത്തിനായി ചുവടെ സ്ക്രോൾ ചെയ്യാം.
യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു.
മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ ഇത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമുക്ക് കാണാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...