Optical Illusion : നിങ്ങൾ ആളുകളുടെ ശ്രദ്ധ നേടാൻ ഇഷ്ടപ്പെടുന്നവരാണോ? ഉത്തരം ഈ ചിത്രത്തിൽ നിന്ന് അറിയാം
ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും.
നമ്മുടെ സ്വന്തം കണ്ണുകളെ പോലും ചിലപ്പോൾ വിശ്വസിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ. ഇത്തരം ചിത്രഗണൽ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്തുന്നത് വളരെ രസകരമായ കാര്യമാണ്. ആളുകളുടെ സ്വഭാവസവിശേഷതകളും വ്യക്തിത്വവും നിങ്ങൾക്ക് തന്നെ നിങ്ങളെ കുറിച്ച് അറിയാത്ത കാര്യങ്ങളും ഒക്കെ മനസിലാക്കാൻ ഇത്തരം ചിത്രങ്ങളിൽ കൂടി സാധിക്കാറുണ്ട്. കൂടാതെ ആളുകളുടെ ഏകാഗ്രത കൂട്ടാനും, ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും സ്‌ട്രെസും ടെൻഷനും ഒക്കെ മാറ്റാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. പലപ്പോഴും തങ്ങളുടെ രോഗികളെ പൂർണമായി മനസിലാക്കാൻ മനോരോഗ വിദഗ്തൻമാരും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.
ബ്രൈറ്റ് സൈഡ് എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ ചിത്രത്തിൽ നിങ്ങ ആദ്യ 10 സെക്കന്റുകളിൽ കാണുന്നത് എന്താണെന്ന് അനുസരിച്ച് നിങ്ങൾ ആളുകളുടെ ശ്രദ്ധ കേന്ദ്രമാകാൻ ഇഷ്ടപ്പെടുന്നവർ ആണോ, അല്ലെയോയെന്ന് മനസിലാക്കാൻ സാധിക്കും. ഈ ചിത്രത്തിൽ ആദ്യ 15 സെക്കന്റുകളിൽ നിങ്ങൾ ഒരു ഫ്ലവർ വേസാണ് കാണുന്നതെങ്കിൽ നിങ്ങൾ ആളുകളുടെ ശ്രദ്ധ തീരെ ഇഷ്ടപ്പെടാത്ത ആളാണെന്നാണ് അർഥം. അതേസമയം നിങ്ങൾ രണ്ട് മുഖങ്ങളാണ് ഈ ചിത്രത്തിൽ കണ്ടതെങ്കിൽ നിങ്ങൾ എപ്പോഴും ആളുകളുടെ ശ്രദ്ധ കേന്ദ്രമായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്നാണ് അർഥം.
ALSO READ: Optical Illusion : നിങ്ങൾ ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്നവരാണോ? ഉത്തരം ഈ ചിത്രം പറയും
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.