Optical Illusion: പക്ഷികളുണ്ട്, മൃഗങ്ങളുണ്ട്!!! 30 സെക്കൻഡിൽ കൃത്യമായ എണ്ണം കണ്ടെത്താമോ?
Optical Illusion: സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് ഇന്ന് വലിയ ക്രെയ്സ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ.
സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും നമ്മളെ കുഴപ്പിക്കാറുണ്ട്. ഒരു ചിത്രത്തിൽ തന്നെ പല കാര്യങ്ങൾ ഒളിഞ്ഞിരിക്കും. ഒപ്റ്റിക്കൽ ഇല്യൂഷനെ വിഷ്വൽ ഇല്യൂഷൻ എന്നും പറയും. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് വരെ വെളിപ്പെടുത്തുന്നതാണ് ഇത്തരം ചിത്രങ്ങൾ. ചിലതിൽ ചിത്രങ്ങൾ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന ചില അർത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറലാകുകയും ചർച്ചയാകാറുമുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇവിടെ കൊടുക്കുന്നത്.
ഇന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ ക്രെയ്സ് ആണ് ഈ ചിത്രങ്ങൾ. ഇതിലെ ചലഞ്ചുകൾ ഏറ്റെടുക്കുന്നത് മിക്കവർക്കും ഇഷ്ടപ്പെട്ട കാര്യമാണ്. പ്രായഭേദമന്യേ ഇത്തരം ചിത്രങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടുന്നവയാണ്. വളരെ രസകരവും ആകർഷകവുമായ ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ ഗവേഷണ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നവയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗിക്കുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തെയും കണ്ണിനെയും മൂർച്ച കൂട്ടുന്നതിലൂടെ നമ്മുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓരോ ദിവസവും വ്യത്യസ്തമായ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ സമൂഹ മാധ്യമങ്ങളിൽ എത്തുന്നു. അത്തരം ഒരു ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
Also Read: Optical Illusion: ആകാശത്തിലൂടെ സഞ്ചരിക്കുന്ന കപ്പലോ? വൈറലായ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം
ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ കുറച്ച് മൃഗങ്ങൾ ഒളിച്ചിരിപ്പുണ്ട്. എത്ര മൃഗങ്ങളാണ് അതിലുള്ളതെന്ന് കണ്ടെത്തുകയാണ് നിങ്ങൾ ഏറ്റെടുക്കേണ്ട വെല്ലുവിളി. മനുഷ്യ മുഖങ്ങളും നിരവധി മൃഗങ്ങളും പക്ഷികളും ഈ ചിത്രത്തിൽ മറഞ്ഞിരിപ്പുണ്ട്. ഏതൊക്കെ ജീവികളാണ് ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്നതെന്ന് 30 സെക്കൻഡിൽ കണ്ടെത്താന്‍ കഴിയുമോ? കേവലം ഒരു ശതമാനം പേര്‍ മാത്രമാണ് ഈ വെല്ലുവിളി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത്. ചിത്രം ശ്രദ്ധിച്ച് നോക്കൂ.
എത്ര ജീവികളെ നിങ്ങൾ കണ്ടെത്തി? മുഴുവൻ ജീവികളെയും കണ്ടെത്തിയോ? കണ്ടെത്തിയവർക്ക് അഭിനന്ദനങ്ങൾ. നിങ്ങള്‍ കണ്ടെത്തിയ മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം ശരിയാണോയെന്ന് നോക്കണ്ടെ. ഒരു പുരുഷന്റെയും സ്ത്രീയുടെയും മുഖത്തിന് പുറമെ ചിത്രത്തില്‍ 11 ജീവികൽ കൂടിയുണ്ട്. ആന, കടുവ, ഹംസം, പാമ്പ്, ഇരട്ട പ്രാവുകള്‍, കൊക്ക്, വലിയ മത്സ്യം, ചെറുമത്സ്യം, ചെന്നായ, പശു, മുയല്‍ എന്നിവയാണ് ചിത്രത്തിലുള്ളത്. ഇത്രയും ജീവികളെ കണ്ടെത്താൻ കഴിയാത്തവർ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക. ചിത്രത്തില്‍ ജീവികളെ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്. യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ.
മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ ഇത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമുക്ക് കാണാൻ കഴിയും. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ ഇത്തരം ചിത്രങ്ങളില്‍ കാണാനാവും. ഉത്തരം കണ്ടെത്താന്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...