Optical Illusion: 1% ആളുകൾക്ക് മാത്രമേ മറഞ്ഞിരിക്കുന്ന മുയലിനെ കാണാൻ കഴിയൂ; അതിൽ നിങ്ങളുമുണ്ടോ?
കാഴ്ചക്കാരന്റെ വ്യക്തിത്വത്തെക്കുറിച്ചും അവർൾ ചിന്തിക്കുന്ന രീതിയെക്കുറിച്ചും വരെ മനസിലാക്കാൻ സഹായിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ.
ഇന്റർനെറ്റിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ കാണാറുണ്ട്. ഇവ നിങ്ങളുടെ തലച്ചോറിനെ കബളിപ്പിക്കുകയും നിങ്ങളുടെ നിരീക്ഷണ കഴിവുകളെ വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങളാണ്. അവ പരിഹരിക്കാൻ ശ്രമിക്കാൻ മിക്ക ആളുകളും വലിയ താൽപര്യമാണ്. എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. ഓരോ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിലും നിങ്ങൾ നേരിടുന്ന വെല്ലുവിളി വ്യത്യസ്തമാണ്. ചിലത് വളരെ ബുദ്ധിമുട്ടായിരിക്കും കണ്ടുപിടിക്കാൻ. എന്നാൽ മറ്റു ചിലത് വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാനുമാകും. കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്. ഇത്തരം ചിത്രങ്ങൾ പെട്ടെന്ന് നമ്മളെ ആകർഷിക്കും.
ഇവിടെ തന്നിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മുയലിനെ കണ്ടെത്താമോ? 5 സെക്കൻഡിൽ കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. നല്ല കാഴ്ചശക്തിയും നിരീക്ഷണ കഴിവുമുള്ള വ്യക്തികൾക്ക് മാത്രമെ നിമിഷങ്ങൾക്കുള്ളിൽ മുയലിനെ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. ചിത്രം ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ഒളിച്ചിരിക്കുന്ന മുയലിനെ കണ്ടെത്താൻ ചിലപ്പോൾ നിങ്ങൾക്ക് സാധിച്ചേക്കും. ചിത്രത്തിന്റെ നടുവിലായി തന്നെയാണ് മുയലുള്ളത്. കണ്ടെത്താൻ കഴിയാത്തവർക്കായി മുയലിനെ അടയാളപ്പെടുത്തിയ ചിത്രം താഴെ കൊടുക്കുന്നു.
Also Read: Sinusitis Remedies: വിട്ടുമാറാത്ത സൈനസ് ആണോ പ്രശ്നം? തടയാം ഈ വീട്ടുവൈദ്യങ്ങളിലൂടെ
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കാൻ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...