ഒപ്റ്റിക്കൽ ഇല്യൂഷൻ: ഒരു വസ്തുവിന്റെയോ ചിത്രത്തിന്റെയോ രീതി വീക്ഷണകോണിനെ അപേക്ഷിച്ച് മാറിയും മറിഞ്ഞും കാണപ്പെടാം. യഥാർത്ഥ വസ്തുതയിൽ നിന്ന് കാര്യങ്ങളെ ശ്രദ്ധ തിരിക്കുന്ന ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഒരാളുടെ ഐക്യു, വ്യക്തിത്വം എന്നിവയെ മനസ്സിലാക്കുന്നതിനും ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോ​ഗിക്കാറുണ്ട്. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷൻ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉണ്ട്. ഈ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഒരാളുടെ മനോവിചാരങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. കാരണം നിങ്ങൾ ഒരു കാര്യത്തെ എങ്ങനെ നോക്കി കാണുന്നു, അല്ലെങ്കിൽ എങ്ങനെ വീക്ഷിക്കുന്നുവെന്നത് നിങ്ങളുടെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയാണ്. മനുഷ്യ മസ്തിഷ്കത്തിന് ഓരോ കോണിൽ നിന്നും വ്യത്യസ്തമായ ധാരണ രൂപപ്പെടുത്തുന്ന കാര്യങ്ങളെയോ ചിത്രങ്ങളെയോ വ്യത്യസ്തമായി കാണാൻ കഴിയും. 1880കളിൽ സൃഷ്ടിക്കപ്പെട്ട ''വെയേർ ഈസ് മൈ മാസ്റ്റർ?'' എന്ന ചിത്രമാണ് താഴെ.


COMMERCIAL BREAK
SCROLL TO CONTINUE READING


''വെയേർ ഈസ് മൈ മാസ്റ്റർ?'' 1880-കളിൽ കുട്ടികൾക്കായി രൂപകൽപ്പന ചെയ്തതാണ്. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ ആദ്യത്തെ കാഴ്ചയിൽ ഒരു കരടിയുടെ മുഖമാണ് കാണാൻ സാധിക്കുക. എന്നാൽ ഇതിനുള്ളിൽ ഒരു മനുഷ്യന്റെ മുഖം മറച്ചുവച്ചിട്ടുണ്ട്. ഈ പസിലിലെ ചോദ്യം മനുഷ്യന്റെ മുഖം കണ്ടെത്തുക എന്നതാണ്. മൃഗത്തിന്റെ മുഖത്തെ രോമങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന മനുഷ്യന്റെ മുഖം നിരവധി പേരെ ആശയക്കുഴപ്പത്തിലാക്കി. 20 സെക്കന്റിനുള്ളിൽ നിങ്ങൾക്ക് കരടിയുടെ മാസ്റ്ററെ കണ്ടെത്താൻ കഴിയുമോ?


ALSO READ: Optical Illusion: ഈ ചിത്രം സൂക്ഷിച്ച് നോക്കൂ... ഹെൽമറ്റ് വച്ച കുതിരയാണോ ചിത്രത്തിൽ?


ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം സൂക്ഷ്മമായി പരിശോധിക്കുക. കരടിയുടെ രേഖാചിത്രത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന മനുഷ്യന്റെ മുഖം കണ്ടെത്താൻ ശ്രമിക്കുക. ഇതിൽ മറഞ്ഞിരിക്കുന്ന പുരുഷന്റെ മുഖം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ തല വലത്തേക്ക് ചെറുതായി ചെരിച്ച് നോക്കുക. കരടിയുടെ ഉടമസ്ഥൻ കരടിയുടെ കഴുത്തിന്റെ അടിഭാഗത്ത് ചരിഞ്ഞിരിക്കുന്നതായി കാണാം. അവന്റെ മുഖത്തിന്റെ മുകൾഭാഗം കരടിയുടെ ഇടത് ചെവിക്ക് തൊട്ടുതാഴെയായി കാണപ്പെടുന്നു. ഉത്തരത്തിനായി ഈ ചിത്രം പരിശോധിക്കൂ.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.