ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലാണ്. ഒരു സമയത്ത് വീഡിയോകളോടായിരുന്നു ആളുകൾക്ക് താത്പര്യമെങ്കിൽ ഇപ്പോൾ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ആളുകളെ ആശയകുഴപ്പത്തിലാക്കുന്ന ചിത്രങ്ങളാണ് ഇവ. ഇവയിലെ പ്രഹേളിക കണ്ടെത്തുന്നത് വളരെ രസകരവും അതെ സമയം തലച്ചോറിന്റെ ധാരണശക്തി വർധിപ്പിക്കുകയും ചെയ്യും.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. ഈ ചിത്രത്തിൽ 10 സെക്കൻഡുകൾ കൊണ്ട് ചിത്രത്തിൽ എത്ര 7 ഉണ്ടെന്നാണ് കണ്ടെത്തേണ്ടത്. കുറച്ച് നേരം ഈ ചിത്രത്തിൽ നോക്കിയിരിക്കുമ്പോൾ ചെറുതായി കണ്ണുകൾ മങ്ങുന്നതായി തോന്നും. ഈ ചിത്രം കാണുന്ന എല്ലാവര്ക്കും ഇതൊരു തലവേദന തന്നെയായി മാറിയെന്ന് പറയാം. പലർക്കും പല ഉത്തരങ്ങളാണ് ഈ ചോദ്യത്തിന് ലഭിക്കുന്നത്. 99 ശതമാനം പേർക്കും ഇതിൽ എത്ര 7 ഉണ്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.


ALSO READ : നിങ്ങൾ എങ്ങനെയുള്ള ഒരു കമിതാവാണ്? ഈ ചിത്രത്തിൽ നിന്ന് അറിയാം


ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ പങ്ക് വെച്ച് കഴിഞ്ഞു. എന്നാൽ ഒരു ശതമാനം ആളുകൾക്ക് മാത്രമാണ് ശരിയായ ഉത്തരം കണ്ടെത്താൻ  സാധിച്ചിട്ടുള്ളത്. ഉത്തരം നൽകിയ പലർക്കും പല ഉത്തരങ്ങളാണ് ഉള്ളത്. ചിലർ ഇതിൽ 17 ഏഴ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ചിലർ പറയുന്നത് 19 എണ്ണം ഉണ്ടെന്നും ചിലർക്ക് 15 എണ്ണം ഉണ്ടെന്നുമാണ്.  പ്രശസ്‌ത ടിക്കറ്റോക് യൂസർ ആയ ഹെക്ടിക് ആണ് ഈ ചിത്രം പങ്ക് വെച്ചത്. ശരിക്കും ഈ z കൾക്കിടയിൽ 12 ഏഴാണ് ഉള്ളത്. നിങ്ങൾക്ക് അത് കൃത്യമായി കണ്ടെത്താൻ കഴിവുണ്ടെങ്കിൽ നിങ്ങൾക്ക് വളരെ അപൂർവമായി മാത്രമുള്ള കഴിവുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.