Optical Illusion: ഓരോ ദിവസവും ലക്ഷക്കണക്കിന്‌ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ്  ചെയ്യപ്പെടുന്നത്. അവയില്‍ ചിലത് അതിന്‍റെ പ്രത്യേകതകള്‍ കൊണ്ട് ഏറെ പ്രാധാന്യം നേടുന്നു.  ഈ ചിത്രങ്ങള്‍ക്ക് നമ്മുടെ കണ്ണുകളെ വഞ്ചിക്കാന്‍  കഴിയും എന്നതാണ് അവയുടെ പ്രത്യേകത... 


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്,  നമ്മുടെ കണ്ണുകള്‍ ഒറ്റ നോട്ടത്തില്‍ കാണുന്ന കാര്യങ്ങള്‍ ആയിരിയ്ക്കില്ല യഥാര്‍ത്ഥത്തില്‍ ആ ചിത്രം വ്യക്തമാക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ കാണാനും അവ ഉള്‍ക്കൊള്ളുന്ന രഹസ്യം കണ്ടെത്താനും ഇന്ന് ആളുകള്‍ക്ക് ഏറെ താത്പര്യമാണ്.  Optical Illusion എന്ന വിഭാഗത്തില്‍പ്പെടുന്ന ഇത്തരം ചിത്രങ്ങള്‍ നമ്മുടെ കണ്ണിനും മസ്തിഷ്കത്തിനുമുളള നല്ല ഒരു വ്യായാമമാണ്. 


അത്തരത്തിലുള്ള ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. പാണ്ടയുമായി ബന്ധപ്പെട്ട  ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ഈ ചിത്രത്തില്‍ 15  പാണ്ടകളാണ് ഉള്ളത്. 30 സെക്കൻഡിനുള്ളിൽ എല്ലാ 15 പാണ്ടകളെയും കണ്ടെത്തുക എന്നതാണ് വെല്ലുവിളി...!!


ചിത്രം നോക്കിയാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ 3 പാണ്ടകളെ കാണുവാന്‍ സാധിക്കും. അവ കണ്മുന്‍പില്‍ തന്നെയുണ്ട്‌. എന്നാല്‍ ബാക്കി 12 എണ്ണത്തെ കണ്ടെത്താന്‍ ഇത്തിരി ബുദ്ധിമുട്ടും....  സൂക്ഷിച്ചു നോക്കിയാല്‍ അഞ്ച് പാണ്ടകളെ കൂടി കണ്ടെത്താം. എന്നാല്‍, ചിത്രത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന ബാക്കി പാണ്ടകളെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ്...  



ഈ ചിത്രത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന 15  പാണ്ടകളെ കണ്ടെത്തുക എന്നത്  രസകരമാണ്, അതേസമയം ഏറെ ബുദ്ധിശാലികള്‍ക്ക് പോലും  ബുദ്ധിമുട്ടുള്ള കാര്യവുമാണ്. 30  സെക്കൻഡിനുള്ളിൽ എല്ലാ 15 പാണ്ടകളെയും കണ്ടെത്താന്‍ ഒന്ന് ശ്രമിച്ച് നോക്കൂ.... 
 
30  സെക്കൻഡിനുള്ളിൽ നിങ്ങൾ എല്ലാ പാണ്ടകളെയും കണ്ടെത്തിയെങ്കിൽ, കാര്യങ്ങൾ കണ്ടുപിടിയ്ക്കാന്‍ ഏറെ കഴിവുള്ളവരാണ് നിങ്ങള്‍ എന്ന് മനസിലാക്കാം. എന്നാല്‍ പാണ്ടകളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല എങ്കില്‍ താഴെ കാണുന്ന ചിത്രം നിങ്ങളെ സഹായിയ്ക്കും.  



ചിത്രത്തില്‍ 12 പാണ്ടകള്‍ നിങ്ങള്‍ക്ക് കാണാം. 3 എണ്ണം വീണ്ടും കണ്ടെത്താനുണ്ട്...  ഒന്ന് കൂടി സൂക്ഷിച്ചുനോക്കിയാല്‍ അവയേയും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും.... അതായത്, ഇടതുവശത്ത് ഒറ്റയ്ക്കിരിയ്ക്കുന്ന പാണ്ടയുടെ സമീപത്ത് ഒരാള്‍  മറഞ്ഞിരിപ്പുണ്ട്‌....!! വെള്ളച്ചാട്ടത്തിന് സമീപം നോക്കൂ, രണ്ടു പാണ്ടകളെക്കൂടി കണ്ടെത്താന്‍ സാധിക്കും.... !!


ഇത്തരം പ്രത്യേക ചിത്രങ്ങള്‍ ഒരു വിനോദമായും മസ്തിഷ്കത്തിന്‍റെയും കണ്ണിന്‍റെയും വ്യായാമമായും കണക്കാക്കാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.