ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്: ഒപ്റ്റിക്കൽ ഇല്യൂഷനുകളുടെ മാന്ത്രികത വളരെക്കാലമായി ഇന്റർനെറ്റിൽ തരം​ഗം സൃഷ്ടിക്കുന്ന ഒന്നാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻസ് എപ്പോഴും ഇന്റർനെറ്റ് ഉപയോക്താക്കളെ ആകർഷിക്കുന്നു. നിങ്ങളുടെ തലച്ചോറിന് വ്യായാമം നൽകുന്നതിനൊപ്പം നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്താനും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണുള്ളത്. വിനോദത്തിനൊപ്പം സ്കീസോഫ്രീനിയ പോലുള്ള വിവിധ മാനസിക വൈകല്യങ്ങൾ മനസ്സിലാക്കുന്നതിനും ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ നടത്തുന്നു. ഇത്തരരത്തിൽ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നിരീക്ഷണ നൈപുണ്യവും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പ്രയോജനകരമാണ്.



നിങ്ങളുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മുകളിൽ കാണിച്ചിരിക്കുന്ന ചിത്രം ഒരു വിന്റേജ് പെയിന്റിംഗാണ്, അതിൽ ഒരു കുഞ്ഞ് ഫീഡിംഗ് ബോട്ടിൽ പിടിച്ചിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഈ ചിത്രത്തിൽ നിന്ന് 11 സെക്കൻഡിനുള്ളിൽ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി.


വിശക്കുമ്പോൾ കുഞ്ഞുങ്ങൾ വളരെ പ്രകോപിതരാകും. ഫീഡിംഗ് ബോട്ടിലുണ്ടെങ്കിലും കുഞ്ഞിന് എപ്പോഴും അമ്മയെ വേണം. അമ്മമാരെ കണ്ടില്ലെങ്കിൽ, അവർ വളരെ ഉത്കണ്ഠാകുലരാകുന്നു. അവർക്ക് ഭക്ഷണം നൽകുന്നതിനും ഉറക്കുന്നതിനും എപ്പോഴും അമ്മമാരെയാണ് ആവശ്യം. 11 സെക്കൻഡിനുള്ളിൽ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയോ?


സൂക്ഷിച്ചുനോക്കിയാൽ, കുഞ്ഞ് സ്കാർഫ് പോലെ തോന്നിക്കുന്ന ഒരു വസ്ത്രം ധരിച്ച് ഇടതുകൈയിൽ പാൽക്കുപ്പിയും പിടിച്ചിരിക്കുന്നതായി കാണാം. ചിലർ അവരുടെ മികച്ച നിരീക്ഷണ വൈദഗ്ധ്യവും സാഹചര്യ അവബോധവും കൊണ്ട് ചിത്രത്തിൽ നിന്ന് അമ്മയെ പെട്ടെന്ന് കണ്ടെത്തിയിരിക്കാം. ചിലർ ഇപ്പോഴും ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരിക്കാം. കുഞ്ഞിന്റെ അമ്മയെ 11 സെക്കന്റിനുള്ളിൽ കണ്ടെത്താൻ സാധിക്കാത്തവർ ചുവടെയുള്ള ചിത്രം പരിശോധിക്കൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.